ജോലി പോയ ഗുരുവിന് പ്രിയ ശിഷ്യന്റെ വിജയ സമർപ്പണം
text_fieldsഫസലുൽ ഹഖും മുഹമ്മദ് ഹർഷദും
തേഞ്ഞിപ്പലം: തസ്തിക നഷ്ടത്തിലൂടെ അധ്യാപക ജോലി പോയ പരിശീലകൻ മുഹമ്മദ് അർഷാദിന് തന്റെ വിജയ നേട്ടം സമർപ്പിച്ച് ശിഷ്യനായ ഫസലുൽ ഹഖ്.
ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലിരിക്കെയും ജില്ല ജൂനിയർ മീറ്റിന് തിരുനാവായ നവാമുകുന്ദയിലെ കുട്ടികളുമായി എത്തിയ മുഹമ്മദ് അർഷാദിന് അണ്ടർ -18 വിഭാഗം 100 മീറ്ററിൽ പൊന്നണിഞ്ഞ് ഫസലുൽ ഹഖ് വിജയം സമർപ്പിക്കുകയായിരുന്നു.
2021 മുതൽ യു.പി വിഭാഗം അധ്യാപകനായ താനൂർ സ്വദേശി അർഷാദിന് ജോലിയിൽ നിലനിൽക്കണമെങ്കിൽ സ്കൂളിൽ വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവുണ്ടാകണം. സർക്കാർ ഉത്തരവ് പ്രകാരം ഇദ്ദേഹത്തിന് ഈ വർഷം ജൂലൈ 15ന് ശേഷം അധ്യാപക ജോലയില്ല.
എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചുള്ള സർക്കാറിൽ നിന്നുള്ള ഉത്തരവ് വരുമെന്നും അതുവഴി ജോലിയിൽ തുടരാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് അർഷാദ്. ഫസലുൽ ഹഖ് താനൂർ എളാരൻ കടപ്പുറത്തെ മത്സ്യത്തൊഴിലാളി കുടുംബാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

