Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമെഡിക്കൽ കോളജിലെ...

മെഡിക്കൽ കോളജിലെ അമ്മത്തൊട്ടിലിൽ പെൺകുഞ്ഞ്

text_fields
bookmark_border
മെഡിക്കൽ കോളജിലെ അമ്മത്തൊട്ടിലിൽ പെൺകുഞ്ഞ്
cancel

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​മ്മ​ത്തൊ​ട്ടി​ലി​ൽ നി​ന്ന്​ പെ​ൺ​കു​ഞ്ഞി​നെ ല​ഭി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ്​ 2.08 കി​ലോ തൂ​ക്ക​മു​ള്ള 20 ദി​വ​സം പ്രാ​യ​മാ​യ ന​വ​ജാ​ത​ശി​ശു​വി​നെ ല​ഭി​ച്ച​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​യ രോ​ഗി​യാ​ണ് തൊ​ട്ട​ടു​ത്ത പൊ​ലീ​സ് എ​യ്​​ഡ് പോ​സ്​​റ്റി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

ഉ​ട​ൻ ഇ​വ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ശി​ശു​ക്ഷേ​മ സ​മി​തി ജീ​വ​ന​ക്കാ​രെ​ത്തി കു​ഞ്ഞി​നെ ഏ​റ്റു​വാ​ങ്ങി.

പി​ന്നീ​ട് സി.​ഡ​ബ്ല്യു.​സി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കി കു​ട്ടി​യെ മ​ല​പ്പു​റ​ത്തെ ശി​ശു​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഈ ​വ​ർ​ഷം ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ കു​ഞ്ഞാ​ണി​ത്. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ മൂ​ന്നാ​മ​ത്തെ കു​ട്ടി​യെ​യാ​ണ് സി.​ഡ​ബ്ല്യു.​സി​ക്ക് ല​ഭി​ക്കു​ന്ന​ത്.

ചെ​യ​ർ​മാ​ൻ അ​ഡ്വ. ഷാ​ജേ​ഷ് ഭാ​സ്ക​ർ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. 60 ദി​വ​സ​ത്തി​ന് ശേ​ഷം ദ​ത്ത് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശി​ശു​ക്ഷേ​മ സ​മി​തി സോ​ഷ്യ​ൽ വ​ർ​ക്ക​ർ ഇ. ​മു​ഹ​മ്മ​ദ് ഷാ​ജി, സ്​​റ്റാ​ഫ് ന​ഴ്സ് അ​ശ്വ​തി, കെ​യ​ർ ടേ​ക്ക​ർ ഷൈ​നി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cradle
News Summary - Baby girl in the cradle of a medical college
Next Story