Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിരുന്നുവീട്...

വിരുന്നുവീട് മരണവീടായി; കണ്ണീരണിഞ്ഞ്​ നാട്

text_fields
bookmark_border
വിരുന്നുവീട് മരണവീടായി; കണ്ണീരണിഞ്ഞ്​ നാട്
cancel

ആ​ന​ക്ക​ര: വി​വാ​ഹ​വി​രു​ന്നി​െൻറ സ​ന്തോ​ഷം മാ​റും മു​മ്പ്​ കു​ടും​ബ​വീ​ട് മ​ര​ണ​വീ​ടാ​യി. ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കൂ​ട​ല്ലൂ​ര്‍ കൂ​ട്ട​ക്ക​ട​വി​ല്‍ ഇ​ട​പ്പ​റ​മ്പി​ല്‍ കോ​മു​വിന്‍റെ വീ​ടാ​ണ് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ ക​ണ്ണീ​ര​ണി​ഞ്ഞ​ത്. ഇ​ദ്ദേ​ഹ​ത്തി​െൻറ മ​ക​ൾ ബേ​ബി ഫെ​മി​ന​യും പേ​ര​ക്കു​ട്ടി മു​ഹ​മ്മ​ദ​്​ സി​നാ​നു​മാ​ണ്​ വീ​ടി​ന്​ സ​മീ​പ​ത്തെ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ച​ത്.

ഒ​രാ​ഴ്ച മു​മ്പാ​യി​രു​ന്നു ബേ​ബി ഫെ​മി​ന​യു​ടെ മ​ക​ളു​ടെ വി​വാ​ഹം. സ്വ​ന്തം വീ​ട്ടി​ല്‍ ഞാ​യ​റാ​ഴ്ച ന​വ​ദ​മ്പ​തി​ക​ള്‍ക്ക് വി​രു​ന്ന് ന​ല്‍കു​ന്ന​തി​നാ​ലാ​ണ് ബേ​ബി ഫെ​മി​ന മ​ക്ക​ളു​മൊ​ത്ത് കൂ​ട​ല്ലൂ​രി​ലെ​ത്തി​യ​ത്.

താ​ന്‍ ക​ളി​ച്ചു​വ​ള​ര്‍ന്ന പു​ഴ​യെ​ക്കു​റി​ച്ച് മ​ക്ക​ളോ​ട് ഇ​വ​ർ പ​റ​യാ​റു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍ന്ന് പു​ഴ കാ​ണ​ണ​മെ​ന്ന ആ​റ്​ വ​യ​സ്സു​കാ​ര​ന്‍ മ​ക‍െൻറ മോ​ഹ​ത്തി​ന് മാ​താ​വ് സാ​ഫ​ല്യ​മേ​കി​യ​പ്പോ​ൾ ര​ണ്ട് ജീ​വ‍​നു​ക​ളാ​ണ്​ പു​ഴ​യെ​ടു​ത്ത​ത്.

ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ടോ​ടെ​യാ​ണ് തൂ​ത​യും നി​ള​യും സം​ഗ​മി​ക്കു​ന്ന ഭാ​ഗ​ത്ത് ഇ​വ​രെ​ത്തി​യ​ത്‌. മ​ക​ന്‍ മു​ഹ​മ്മ​ദ്​ സി​നാ​ൻ ഉ​മ്മ​യു​ടെ കൈ​വി​ട്ട് പു​ഴ​യി​ല്‍ ഇ​റ​ങ്ങി​യ​തോ​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് മ​റ്റൊ​ന്നും ചി​ന്തി​ക്കാ​തെ പൊ​ന്നോ​മ​ന​യെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍ത്താ​നാ​ണ് ബേ​ബി പു​ഴ​യു​ടെ ആ​ഴ​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍, താ​ൻ ക​ണ്ടു​ശീ​ലി​ച്ച പു​ഴ വ​ള​രെ​യ​ധി​കം മാ​റി​യെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ന്​ മു​മ്പ്​ അ​വ​രും മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anakkaradrowned to death
News Summary - baby femina and son drowned death natives sorrow
Next Story