വൃക്കകൾ തകരാറിൽ; ബാബുവിന് വേണം സുമനസ്സുകളുടെ സഹായം
text_fieldsബാബു
വൈലത്തൂർ: ഇരുവൃക്കകൾ തകരാറിലായ പൊന്മുണ്ടം പഞ്ചായത്തിലെ കുറ്റിപ്പാല സ്വദേശിയായ തൊണ്ടിയിൽ ബാബു (44) സുമനസ്സുകളിൽനിന്ന് ചികിത്സ സഹായം തേടുന്നു. ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. നിർധന കുടുംബത്തിലെ അംഗമായ ഇദ്ദേഹം കുറ്റിപ്പാലയിൽ പച്ചക്കറി കടയിൽ ജോലി ചെയ്താണ് ജീവിതമാർഗം കണ്ടെത്തിയിരുന്നത്. അസുഖം ബാധിച്ചതോടെ ജോലിക്ക് പോവാനും സാധിക്കുന്നില്ല. ഭാര്യയും മൂന്ന് കുട്ടികളുമാണുള്ളത്.
വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയ അടിയന്തരമായി ചെയ്യണമെന്നും ഇതിനായി 30 ലക്ഷം രൂപയോളമാകും ചെലവുവരുമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
ഇതോടെ കുറ്റിപ്പാല ചെനപ്പുറം പൗരാവലിയുടെ നേതൃത്വത്തിൽ അബ്ദുസ്സലാം മണ്ണിങ്ങൽ ചെയർമാനും വാർഡ് അംഗം സഫ്വാൻ പാപ്പാലി കൺവീനറും ആയി ചികിത്സ സഹായ സമിതി രൂപവത്കരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് വൈലത്തൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങി. ബാബു ചികിത്സ സഹായ സമിതി, അക്കൗണ്ട് നമ്പർ: 0596053000013996, ഐ.എഫ്.എസ്.സി SIBL 0000596, ഗൂഗ്ൾ പേ നമ്പർ: 9074200740. ഫോൺ: 9746614121.

