ഓട്ടോയിൽ മറന്നുവെച്ച സ്വർണാഭരണം അടങ്ങിയ ബാഗ് തിരികെ നൽകി ഡ്രൈവർ
text_fieldsഓട്ടോയിൽവെച്ചു മറന്ന ബാഗ് ഫൈജാസ് ഉടമക്ക് പൊലീസ് സാന്നിധ്യത്തിൽ കൈമാറുന്നു
വള്ളിക്കുന്ന്: ഓട്ടോയിൽ മറന്നുവെച്ച പതിനഞ്ചോളം പവൻ സ്വർണാഭരണം അടങ്ങിയ ബാഗ് ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി ഡ്രൈവർ മാതൃകയായി. വള്ളിക്കുന്ന് അരിയല്ലൂർ പരീച്ചിന്‍റെ പുരക്കൽ ഫൈജാസാണ് തന്‍റെ ഒട്ടോയിൽ കരുവൻതിരുത്തി സ്വദേശിയുമായി ഓട്ടം പോയത്. ഫറോക്കിൽ ഇറങ്ങുമ്പോൾ ബാഗ് എടുക്കാൻ ഇവർ മറക്കുകയും ചെയ്തു. ബാഗ് നഷ്ടപ്പെട്ട കാര്യം ഉടമ സ്റ്റാൻഡിൽ എത്തി മറ്റ് ഓട്ടോ ഡ്രൈവർമാരെ അറിയിക്കുകയും ചെയ്തു. ഇത് സമൂഹ മാധ്യമം വഴി പ്രചരിക്കുകയും ചെയ്തു.
തന്‍റെ ഓട്ടോയും ഫറോക്കിലേക്ക് ഓട്ടം പോയതിനാൽ ഓട്ടോ പരിശോധിച്ചുനോക്കിയപ്പോഴാണ് ബാഗ് കണ്ടെത്തിയത്. പിന്നീട് പരപ്പനങ്ങാടി പൊലീസിന്‍റെ സാന്നിധ്യത്തിൽ സ്വർണാഭരണം അടങ്ങുന്ന ബാഗ് തിരിച്ചുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

