അമീബിക് മസ്തിഷ്കജ്വരം; പ്രതിരോധ നടപടികൾ തുടർന്ന് അധികൃതർ
text_fieldsഅമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ചേർന്ന യോഗം
തേഞ്ഞിപ്പലം: അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് സംശയാസ്പദ വേറെ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നും തേഞ്ഞിപ്പലം പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
ചേളാരി ചെനക്കലങ്ങാടി പടാട്ടാലുങ്ങൽ മേഖലയില 11 വയസ്സുകാരിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ബോധവത്കരണ, പ്രതിരോധ നടപടികൾ ഊർജിതമാക്കിയതായും അധികൃതർ അറിയിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി വ്യാഴാഴ്ച പഞ്ചായത്ത് ഇൻറർ സെക്ടറൽ യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. മെഡിക്കൽ ഓഫിസർ സംബന്ധിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ടി. വിജിത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പിയൂഷ് അണ്ടിശ്ശേരി, എം. സുലൈമാൻ, വൈസ് പ്രസിഡന്റ് മിനി, മെഡിക്കൽ ഓഫീസ് ഡോ. ടി. മുഹമ്മദ് നിഷാദ്, എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
- പനി, തലവേദന, ഛർദി തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ തുടക്കത്തിൽ തന്നെ ചികിത്സ തേടണം
- തോട്ടിലേയും കിണറ്റിലേയും ജലം തുടർ പരിശോധനകൾക്ക് അയച്ചു, ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
- ബീരാൻ തോട്ടിൽ കുളിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബാനർ സ്ഥാപിച്ചു
- രോഗം റിപ്പോർട്ട് ചെയ്ത സ്ഥലത്ത് മറ്റാർക്കെങ്കിലും സമാന ലക്ഷണങ്ങൾ ഉണ്ടോ എന്നറിയാൻ സർവേ നടത്തി
- പൊതുജലാശയങ്ങൾ, കുളം, തോട്, വയൽ എന്നിവിടങ്ങളിൽ കുളിക്കാനോ അലക്കുവാനോ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനോ പാടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

