പട്ടാപ്പകൽ മോഷണശ്രമം; ഒരാൾ പിടിയിൽ
text_fieldsമാറഞ്ചേരി: മാറഞ്ചേരിയിൽ പട്ടാപ്പകൽ മൊബൈൽ ടവറിൽ നിന്നും കേബിളുകൾ മോഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുന്നംകുളം വള്ളാർക്കാട് സ്വദേശി അഷറഫ് എന്നയാളാണ് പിടിയിലായത്. മാറഞ്ചേരി സി.എച്ച്.സിക്ക് സമീപം മണമൽ ജമാലിന്റെ കെട്ടിടത്തിന് മുകളിലെ ടവറിൽ നിന്നാണ് കേബിളുകൾ മോഷ്ടിക്കാൻ ശ്രമിച്ചത്. ഇതിനിടെ മോഷണ ശ്രമത്തിനിടെ ജമാൽ കണ്ട് ചോദ്യം ചെയ്തപ്പോൾ ടവർ അറ്റകുറ്റ പണിക്ക് വന്നയാളാണെന്ന് മറുപടി പറഞ്ഞു.
തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടതോടെ ഇയാൾ ഓടിരക്ഷപെടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പെരുമ്പടപ്പ് പൊലീസിൽ ഏൽപ്പിച്ചു. മുൻപ് കെട്ടിടത്തിൽ നിന്നും എ.സിയും മറ്റും മോഷണം പോയതായി ബിൽഡിങ് ഉടമ ജമാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

