ആദിവാസി വയോധികക്ക് വളർത്തുനായുടെ കടിയേറ്റു
text_fieldsവെട്ടത്തൂർ: ആദിവാസി വയോധികക്ക് സ്വന്തം വളർത്തുനായുടെ കടിയേറ്റു. ഇവരെ ആരോഗ്യ പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. മണ്ണാർമല ചീനിക്കൽ പാറ കോളനിയിലെ അക്ക എന്ന ആദിവാസിക്കാണ് തിങ്കളാഴ്ച വൈകീട്ട് നായുടെ കടിയേറ്റത്.
ആശ വർക്കർ വിവരമറിയിച്ചതിനെ തുടർന്ന് വെട്ടത്തൂർ ഹെൽത്ത് ഇൻസ്പെക്ടർ നാസർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവരുടെ നിർദേശപ്രകാരം ആരോഗ്യപ്രവർത്തകരായ രമ്യ, ആതിര, ആശാ വർക്കർ റൈഹാനത്ത് എന്നിവരുടെ നേതൃത്വത്തിൽ ചീനിക്കപ്പാറ മല കയറി യുവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും കൊണ്ടുപോയി ചികിത്സ നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

