എ.ടി.എം കവർച്ച; മോഷ്ടാക്കളെ നാഗ്പൂരിൽ നിന്ന് പിടികൂടി
text_fieldsകരുളായി എ.ടി.എം കവർച്ച കേസിലെ പ്രതി നാഗ്പൂർ സ്വദേശി രോഹിത്ത് മോഹൻലാൻ
ചൗധരിയെ കരുളായിയിൽ മോഷണം നടന്ന എ.ടി.എം കൗണ്ടറിലെത്തിച്ച് പൊലീസ്
തെളിവെടുപ്പ് നടത്തുന്നു
പൂക്കോട്ടുംപാടം: എ.ടി.എം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവിനെ പൂക്കോട്ടുംപാടം പൊലീസ് പിടികൂടി. കരുളായി അങ്ങാടിയിലുള്ള നിലമ്പൂർ അറബൻ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ എ.ടി.എമ്മിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാളായ നാഗ്പൂർ സ്വദേശി രോഹിത്ത് മോഹൻലാൻ ചൗധരിയെയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിൽനിന്ന് പിടികൂടിയത്.
കഴിഞ്ഞ മേയ് 18നാണ് കരുളായി എ.ടി.എം കൗണ്ടറിൽ നിന്നും 20,000 രൂപ വീതം മൂന്ന് പേരുടെ പണം നഷ്ട മായതായി പരാതി പൊലീസിന് ലഭിച്ചത്. പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പാലക്കാട് വെച്ച് പ്രതികളിലേക്കുളള പ്രധാന തെളിവ് ലഭിച്ചത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘം മഹാരാഷ്ട്രയിലുണ്ടെന്ന വിവരം ലഭിച്ചത്.
പൂക്കോട്ടുംപാടം പൊലീസ് അവിടെ ചെന്ന് നടത്തിയ അന്വേഷണത്തിൽ നാഗ്പൂരിലെ ചേരി പ്രദേശത്ത് സംഘം കഴിയുന്നതായി മനസ്സിലാക്കി. അതിസാഹസികമായി പ്രതികൾ താമസിക്കുന്ന സ്ഥലത്തെത്തിയ പൊലീസ് രോഹിത്ത് മോഹൻലാൽ ചൗദരി യെ പിടികൂടിയെങ്കിലും ഇയാളുടെ ഭാര്യ നൽകിയ വിവരത്തെ തുടർ ന്ന് കൂട്ടാളികൾ രക്ഷപ്പെട്ടു. ഇവർക്കായി അഞ്ചുദിവസം പൊലീസ് ക്യാമ്പ് ചെയ്ത് പരിശോധന നടത്തിയെങ്കിലും കൂട്ടുപ്രതികളെ പിടികൂടാനായില്ല. എ.ടി.എമ്മിനുള്ളിൽ കയറുന്ന പ്രതികളിൽ ഒരാൾ പണം പുറത്തേക്ക് വരുന്ന ഭാഗത്ത് പ്രത്യേകം തയാറാക്കിയ ബോക്സ് സ്ഥാപിക്കും. പിന്നീട് ഇയാൾ പുറത്തിറങ്ങും.
പണം ടുക്കാനായി ആരെങ്കിലും കൗണ്ടറിലെത്തി പണം പിൻവലിക്കാനുള്ള നടപടികൾ പൂർത്തീകരിക്കുകയും മെഷീനിനുള്ളി ൽ നിന്ന് പണം എണ്ണുന്ന ശബ്ദവും പുറത്തെത്തിയ പണം എടുക്കാനുള്ള നിർദ്ദേശവും വന്നാലും പുറത്തെത്തിയ പണം കാണതെ ഉപഭോക്താക്കൾ മടങ്ങും.
ഈ സമയം മോഷ്ടാൾ കൗണ്ടറിനുള്ളിൽ കറയി മുമ്പ് സ്ഥാപിച്ച ബോക്സ് എടുത്തു മാറ്റി പണം കൈക്കലാക്കി മടങ്ങുന്നതാണ് മോഷണ രീതി. അക്കൗണ്ടിൽ നിന്ന് പണം പോയതായുള്ള വിവരവുമായി ഉപഭേക്താക്കൾ ബാങ്കിനെ സമീപിക്കുകയും പരിശോധന നടത്തുകയും തകരാറൊന്നും മനസിലാവാതെ പണം നഷ്ടമാവുകയും ചെയ്യുന്ന സഹചര്യത്തിലാണ് പരാതി പൊലീസിലെത്തിയത്.
കരുളായിയെ കൂടാതെ വണ്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാണിയമ്പലത്തും പാലക്കാട്, തൃശൂർ ജില്ലകളിലും ഒട്ടനവധി സ്ഥല ങ്ങളിൽ സമാനമായ രീതിയിൽ ഇവർ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നാഗ്പൂരിൽ നിന്ന് കാറിലെത്തി മോഷണം നടത്തി മടങ്ങുന്നതാണ് ഇവരുടെ രീതി.
നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ എബ്രഹാമിന്റെയും പൂക്കോട്ടുംപാടം ഇൻസ് പെക്ടർ വി.അമീറലിയുടെ യും നിർദ്ദേശ പ്രകാരം സബ് ഇൻസ് പെക്ടർ സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിയാദ്, സാനിർ, സലീൽ ബാബു, സജീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് നാഗ്പൂരിലെത്തി പ്രതിയെ പിടികൂടിയത്.
ശനിയാഴ്ച മോഷണം നടന്ന കരുളായി എ.ടി.എമ്മിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

