Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാ​ലി​ക്ക​റ്റ്...

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലയിൽ പ്ര​തി​ഭ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു

text_fields
bookmark_border
At the University of Calicut  Pratibha Puraskaragal presented gifts
cancel
camera_alt

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ പ്ര​തി​ഭ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി​യ​വ​ര്‍ വൈ​സ് ചാ​ന്‍സ​ല​ര്‍

ഡോ. ​എം.​കെ. ജ​യ​രാ​ജ്, പ​ത്മ​ശ്രീ ജേ​താ​വ് ഡോ. ​ടി. പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ര്‍ക്കൊ​പ്പം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക-​വി​ദ്യാ​ര്‍ഥി പ്ര​തി​ഭ​ക​ള്‍ക്കാ​യി സ​ര്‍വ​ക​ലാ​ശാ​ല ഏ​ര്‍പ്പെ​ടു​ത്തി​യ പ്ര​ഥ​മ പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ടു​ത്ത​വ​ര്‍ഷം സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ല്‍നി​ന്ന് പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി മി​ക​ച്ച അ​ധ്യാ​പ​ക​ര്‍, മി​ക​ച്ച വി​ദ്യാ​ര്‍ഥി തു​ട​ങ്ങി​യ​വ​രെ​യും ആ​ദ​രി​ക്കു​മെ​ന്ന് വി.​സി പ​റ​ഞ്ഞു.

പ​ത്മ​ശ്രീ ജേ​താ​വാ​യ ശാ​സ്ത്ര​ജ്ഞ​നും കാ​ലി​ക്ക​റ്റി​ലെ പൂ​ര്‍വ വി​ദ്യാ​ര്‍ഥി​യു​മാ​യ ഡോ. ​ടി. പ്ര​ദീ​പ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഫു​ള്‍ ബ്രൈ​റ്റ് ഫെ​ലോ​ഷി​പ് നേ​ടി​യ ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍ഥി​നി എം.​എ​സ്. അ​മൃ​ത, മ​ല​യാ​ളം പ​ഠ​ന​വ​കു​പ്പി​ല്‍ നി​ന്നു​ള്ള വ​ടം​വ​ലി കാ​യി​ക താ​രം പി.​വി. അ​ര്‍ച്ച​ന, ചെ​ത​ല​യം ഗോ​ത്ര​വ​ര്‍ഗ ഗ​വേ​ഷ​ണ പ​ഠ​ന​കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി.​കെ. സു​നീ​ഷ്, സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം നേ​ടി​യ ഡോ. ​എം.​വി. നാ​രാ​യ​ണ​ന്‍ (പ്ര​ഫ. ഇം​ഗ്ലീ​ഷ്), ശാ​സ്ത്ര​ജ്ഞ​രു​ടെ ലോ​ക​റാ​ങ്കി​ങ്ങി​ല്‍ ഇ​ടം​നേ​ടി​യ ഡോ. ​എം.​ടി. ര​മേ​ശ​ന്‍ (അ​സോ. പ്ര​ഫ. കെ​മി​സ്ട്രി), ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യും പേ​റ്റ​ൻ​റ് നേ​ടി​യും ശ്ര​ദ്ധേ​യ​നാ​യ ഡോ. ​സി. ഗോ​പി​നാ​ഥ​ന്‍ (അ​സോ. പ്ര​ഫ, ബ​യോ​ടെ​ക്‌​നോ​ള​ജി), കാ​ര്‍ഷി​ക -ഗാ​ര്‍ഹി​കാ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ച ഡോ. ​മു​ഹ​മ്മ​ദ് ഷാ​ഹി​ന്‍ ത​യ്യി​ല്‍ (അ​സി. പ്ര​ഫ, ഫി​സി​ക്‌​സ്), സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ് ഭൂ​മി​യു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് പി​ന്നി​ല്‍ പ്ര​യ​ത്‌​നി​ച്ച ഡോ. ​എ.​കെ. പ്ര​ദീ​പ് (അ​സി. പ്ര​ഫ, ബോ​ട്ട​ണി), സാ​മ്പ​ത്തി​ക സ​ഹാ​യ​മു​ള്ള ഏ​റ്റ​വും കൂ​ടു​ത​ൽ പ്രോ​ജ​ക്ടു​ക​ള്‍ നേ​ടി​യ ഡോ. ​സി.​ഡി. സെ​ബാ​സ്റ്റ്യ​ന്‍ (അ​സോ. പ്ര​ഫ, സു​വോ​ള​ജി), 'കു​ത്തി​വ​ര' ചി​ത്ര​കാ​ര​ന്‍ അ​ജി​ഷ് ഐ​ക്ക​ര​പ്പ​ടി, ആ​ര്‍ട്ടി​സ്റ്റ് സ​ന്തോ​ഷ് മി​ത്ര, വ​ന​വ​ത്ക​ര​ണ​ത്തി​ന് സം​ഭാ​വ​ന​ക​ള്‍ ന​ല്‍കി​യ ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍റ് ടി.​പി. അ​സ്സ​ന്‍ കു​ട്ടി എ​ന്നി​വ​രെ​ണ് ആ​ദ​രി​ച്ച​ത്.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തിെൻറ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് സി.​ഡി.​എം.​ആ​ര്‍.​പി​ക്കും അ​വാ​ര്‍ഡ് സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ല്‍ പ്രോ ​വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം. നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ജി​സ്ട്രാ​ര്‍ ഡോ. ​ഇ.​കെ. സ​തീ​ഷ്, സി​ന്‍ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​എം. മ​നോ​ഹ​ര​ന്‍, ഡോ. ​കെ.​പി. വി​നോ​ദ് കു​മാ​ര്‍, ഐ.​ക്യു.​എ.​സി ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. ശി​വ​ദാ​സ​ന്‍, ഗ​വേ​ഷ​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഡോ. ​ബേ​ബി ഷാ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university of calicut
News Summary - At the University of Calicut Pratibha Puraskaragal presented gifts
Next Story