നിയമസഭ തെരഞ്ഞെടുപ്പ്; ജില്ലയിലെ കണ്ട്രോള് റൂം സജ്ജം
text_fieldsജില്ല പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ല പഞ്ചായത്ത് കാര്യാലയത്തില്‍ കണ്ട്രോള് റൂം സജ്ജീകരിച്ചു. പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി കലക്ടര്‍ ഡോ. വിനയ് ഗോയല്‍ കണ്ട്രോള് റൂം സന്ദര്‍ശിച്ചു. സി-വിജില്‍, വെബ്കാസ്റ്റിങ്, എന്‍ക്വയറി, ഹെല്പ് ഡെസ്ക്, പരാതി പരിഹാര കണ്ട്രോള് റൂം എന്നിവയടങ്ങുന്ന ജനറല്‍ കണ്ട്രോള് റൂമാണ് സജ്ജീകരിച്ചത്. ഓരോ കണ്ട്രോള് റൂമിനും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ടീമുകളെയാണ് നിയമിച്ചിട്ടുള്ളത്. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതി സ്വീകരിക്കുന്നതിനാണ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്.
സി-വിജില്‍ പോര്‍ട്ടലിലൂടെ ലഭിക്കുന്ന പരാതികള്‍ കണ്ട്രോള് റൂമില്‍ നിന്നും തെരഞ്ഞെടുപ്പ് സ്ക്വാഡുകള്‍ക്ക് കൈമാറും. ഈ സ്ക്വാഡുകളാണ് പരാതി പരിഹരിക്കുക. ഇതുവരെ 43 പരാതികളാണ് ലഭിച്ചത്. ഇതില്‍ 41 പരാതികള്‍ പരിഹരിച്ചു. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സംസ്ഥാനതല ടോള്‍ഫ്രീ നമ്പറായ 1950ലും ജില്ല കണ്ട്രോള് റൂമിലെ 0483-2735400 എന്ന നമ്പറിലും അറിയിക്കാം. ജില്ല പഞ്ചായത്ത് സെക്രട്ടറിയെയാണ് കണ്ട്രോള് റൂമിന്റെ ജില്ല തല നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

