Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസസ്പെൻഷനിലിരിക്കെ...

സസ്പെൻഷനിലിരിക്കെ എ.എസ്​.ഐ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
സസ്പെൻഷനിലിരിക്കെ എ.എസ്​.ഐ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
cancel

എടവണ്ണ: പത്തപ്പിരിയം വിലത്തൂരിൽ താമസിക്കുന്ന പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പാലനാട്ട് ശ്രീകുമാർ (48)നെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ഒമ്പതുമണിയോടെ ശ്രീകുമാറിനെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് എടവണ്ണ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എടവണ്ണ പൊലീസ് തുടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്​തു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

പരേതനായ ശങ്കരൻ നായരാണ്​ ശ്രീകുമാറിന്‍റെ പിതാവ്​. മാതാവ്​: പാലനാട്ട് ലക്ഷ്മിക്കുട്ടിയമ്മ, ഭാര്യ: സ്വപ്ന (കോൺസ്റ്റബിൾ, തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ) മക്കൾ: സംവൃത, സൗരവ്. സഹോദരങ്ങൾ: ജയകൃഷ്ണൻ, രഘു, ഹരിപ്രസാദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala police
News Summary - asi found dead in home
Next Story