Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാ​ട​ൻ ക​ല​ക​ളു​ടെ...

നാ​ട​ൻ ക​ല​ക​ളു​ടെ ആ​ശാ​ൻ വീ​ട്ടി​ച്ചോ​ല കോ​മ​ന് 75

text_fields
bookmark_border
നാ​ട​ൻ ക​ല​ക​ളു​ടെ ആ​ശാ​ൻ വീ​ട്ടി​ച്ചോ​ല കോ​മ​ന് 75
cancel
camera_alt

വീ​ട്ടി​ച്ചോ​ല കോ​മ​ൻ

ക​രു​വാ​ര​കു​ണ്ട്: നാ​ട​ൻ ക​ല​ക​ളും ഈ​റ്റ​നെ​യ്ത്തും ജീ​വി​ത​ത്തോ​ട് ചേ​ർ​ത്തു​വെ​ച്ച വീ​ട്ടി​ച്ചോ​ല കോ​മ​ൻ 75ന്റെ ​നി​റ​വി​ൽ. കു​ടും​ബ​ത്തി​ന്റെ നി​ത്യ​വൃ​ത്തി​ക്കാ​യാ​ണ് ഈ​റ്റ, മു​ള എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പ​ര​മ്പ്, കു​ട്ട, മു​റം, മീ​ൻ​കു​ട്ട, കൊ​ട്ട​ക്കൈ​ൽ തു​ട​ങ്ങി​യ​വ നി​ർ​മി​ച്ച് ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ന്ന് വി​ൽ​പ​ന തു​ട​ങ്ങി​യ​ത്.

പി​ന്നീ​ട് ഇ​വ​ക്ക്, പ്രി​യം കൂ​ടി. സ​ർ​ക്കാ​ർ, ഇ​ത​ര ക​ര​കൗ​ശ​ല മേ​ള​ക​ളി​ൽ കോ​മ​ന്റെ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ ചൂ​ട​പ്പം പോ​ലെ വി​ൽ​പ​ന​യാ​യി. കൗ​മാ​ര​കാ​ലം മു​ത​ൽ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​നം എ​ന്ന നി​ല​യി​ൽ പാ​ക്ക​നാ​ർ ക​ല​ക​ളും അ​വ​ത​രി​പ്പി​ച്ചു തു​ട​ങ്ങി കോ​മ​ൻ.

പാ​ക്ക​നാ​ർ കോ​ലം, ക​ല്യാ​ണ പാ​ട്ട്, തി​ര​ണ്ടു​ക​ല്യാ​ണ പാ​ട്ട്, കാ​ള​ക​ളി പാ​ട്ട്, രാ​പ്പാ​ട്ട്, ക​ളം​പാ​ട്ട്, അ​ടി​യ​ന്ത​ര പാ​ട്ട്, കെ​ട്ടി​യാ​ട്ട പാ​ട്ട്, മ​രം​കൊ​ട്ട് പാ​ട്ട് എ​ന്നി​വ​യി​ൽ ആ​ശാ​നാ​ണ് കോ​മ​ൻ. സ​ർ​ക്കാ​റി​ന്റെ പൈ​തൃ​കോ​ത്സ​വം, ഗ​ദ്ദി​ക, ഓ​ണം വാ​രാ​ഘോ​ഷം എ​ന്നി​വ​ക​ളി​ൽ പാ​ക്ക​നാ​ർ കോ​ല​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും കാ​വു​ക​ളു​ടെ​യും ഘോ​ഷ​യാ​ത്ര​ക​ളി​ൽ കോ​മ​ന്റെ കാ​ള​ക​ളി പാ​ട്ടു​ക​ൾ ഭ​ക്ത​രെ ആ​വേ​ശം കൊ​ള്ളി​ക്കാ​റു​ണ്ട്.

അ​നു​ഷ്ഠാ​ന​ക​ല​ക​ളു​ടെ നി​ല​നി​ൽ​പി​നാ​യി നി​ര​വ​ധി വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഇ​ത് അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട് ഈ 75​കാ​ര​ൻ. പ​രേ​ത​യാ​യ അ​മ്മി​ണി​യാ​ണ് ഭാ​ര്യ. നാ​രാ​യ​ണ​ൻ, സു​കു​മാ​ര​ൻ, കു​മാ​ര​ൻ, ബാ​ബു, ബൈ​ജു എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ashan Veetichola Koman
News Summary - Ashan Veetichola Koman of Nadan Kalak 75
Next Story