ആര്യാടൻ ജനഹൃദയങ്ങളില്‍ ജീവിക്കുന്ന മുഖം -ചെന്നിത്തല
text_fieldsഎടക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആര്യാടന് മുഹമ്മദ് അനുസ്മരണം മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
എടക്കര: മരിക്കാത്ത ഓര്‍മകളുമായി ജനഹൃദയങ്ങളില്‍ ജീവിക്കുന്ന മുഖമാണ് ആര്യാടൻ മുഹമ്മദെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. എടക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആര്യാടന് മുഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോണ്‍ഗ്രസ് ഭവനില്‍ സ്ഥാപിച്ച ആര്യാടന് മുഹമ്മദിന്റെ ഫോട്ടോ അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പാനായില്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ വിശ്വനാഥ പെരുമാള്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്, വി.എ. കരീം, പി.ടി. അജയ് മോഹന്‍, എന്‍.എ. കരീം, ഒ.ടി. ജയിംസ്, മുബാറക്, എ. ഗോപിനാഥന്, അസീസ് പുളിയഞ്ചാലി എന്നിവര്‍ സംസാരിച്ചു.

