Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചേ​രി​ത്തോ​ട്ടി​ലെ...

ചേ​രി​ത്തോ​ട്ടി​ലെ മാ​ലി​ന്യം നീ​ക്കി ആ​ര്യാ​ട​ൻ കോ​ള​നി​ക്കാ​രു​ടെ ആ​ധി​യ​ക​ന്നു

text_fields
bookmark_border
ചേ​രി​ത്തോ​ട്ടി​ലെ മാ​ലി​ന്യം നീ​ക്കി ആ​ര്യാ​ട​ൻ കോ​ള​നി​ക്കാ​രു​ടെ ആ​ധി​യ​ക​ന്നു
cancel
camera_alt

മു​ള്ള​റ​യി​ലെ ചേ​രി​ത്തോ​ട്ടി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്നു

ക​രു​വാ​ര​കു​ണ്ട്: ആ​ര്യാ​ട​ൻ കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ ഈ ​മ​ഴ​ക്കാ​ല​ത്ത് സ്വ​സ്ഥ​മാ​യി അ​ന്തി​യു​റ​ങ്ങും. ചേ​രി​ത്തോ​ട്ടി​ലെ മ​ണ്ണും ച​ളി​യും നീ​ക്കി​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ അം​ഗം പ​ട്ടി​ക്കാ​ട​ൻ ഷൈ​ലേ​ഷാ​ണ് കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ളു​ടെ ആ​ധി​യ​ക​റ്റി​യ​ത്.

ഒ​ലി​പ്പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ ചേ​രി​ത്തോ​ട് ചെ​റി​യ മ​ഴ​യി​ൽ പോ​ലും നി​റ​ഞ്ഞു​ക​വി​യും. ഇ​തോ​ടെ കോ​ള​നി​യി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്യും. കാ​ല​വ​ർ​ഷം ക​ന​ക്കു​മ്പോ​ഴെ​ല്ലാം ഇ​വി​ടെ വെ​ള്ള​പ്പൊ​ക്ക​വു​മു​ണ്ടാ​കും. ക​ഴി​ഞ്ഞ​വ​ർ​ഷം വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ടി വ​ന്നു. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള തോ​ട്ടി​ൽ പ്ര​ള​യ​ത്തി​ലും മ​റ്റും അ​ടി​ഞ്ഞു​കൂ​ടി​യ ച​ളി​യും ക​ല്ലു​മാ​ണു​ള്ള​ത്.

ഇ​താ​ണ് തോ​ട് ക​ര​ക​വി​യാ​ൻ കാ​ര​ണം. മാ​ലി​ന്യം നീ​ക്ക​ണ​മെ​ന്ന​ത് കു​ടും​ബ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും ന​ട​ക്കാ​റി​ല്ല.

ഇ​ത്ത​വ​ണ കു​ടും​ബ​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് ഷൈ​ലേ​ഷ് സ്വ​ന്തം ചെ​ല​വി​ൽ എ​സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ച​ളി നീ​ക്കു​ക​യാ​യി​രു​ന്നു. 200 മീ​റ്റ​റോ​ളം ഭാ​ഗ​ത്തെ ച​ളി​യാ​ണ് നീ​ക്കി​യ​ത്. ഇ​തോ​ടെ വെ​ള്ള​പ്പൊ​ക്ക ഭീ​തി താ​ൽ​ക്കാ​ലി​ക​മാ​യി അ​ക​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ വെ​ള്ളം ക​യ​റ​ലി​നെ തു​ട​ർ​ന്ന് തോ​ടി​ന് പാ​ലം നി​ർ​മി​ക്കാ​ൻ 25 ല​ക്ഷം രൂ​പ എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aryadan MuhammedGarbage
News Summary - Aryadan takes control of the colonists by removing the garbage from the dump.
Next Story