അരുകിഴായയിൽ വീണ്ടും തെരുവ് നായ് ആക്രമണം; നാല് പേർക്ക് കടിയേറ്റു
text_fieldsമഞ്ചേരി: അരുകിഴായയിൽ വീണ്ടും തെരുവ് നായ് ആക്രമണം. നാല് പേരെ ആക്രമിച്ചു. ഒരേ നായ് ആണ് നാല് പേരെയും ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെ ആറോടെ നാടോടി സ്ത്രീക്കാണ് ആദ്യം കടിയേറ്റത്.
പിന്നീട് ഫാൻസി ജീവനക്കാരൻ, കിഡ്സ് വസ്ത്ര സ്ഥാപന ഉടമ, വഴിയാത്രക്കാരൻ എന്നിവർക്കും കടിയേറ്റു. പുല്ലാര സ്വദേശിയായ വസ്ത്ര സ്ഥാപന ഉടമയുടെ കാലിൽ ആഴത്തിലുള്ള മുറിവേറ്റു.
പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഫാൻസി ജീവനക്കാരൻ ബൈക്ക് നിർത്തി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം ഇതേ നായ്യുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. നഗരത്തിൽ മെഡിക്കൽ കോളജ് പരിസരം, ടൗൺ ഹാൾ, തുറക്കൽ എന്നിവിടങ്ങളിൽ തെരുവ് നായ് ശല്യം രൂക്ഷമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

