ബൈക്ക് കത്തിച്ച കേസിൽ അയൽവാസി അറസ്റ്റിൽ
text_fieldsപ്രതി സനൽ
കൊളത്തൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിൽ അയൽവാസിയായ പ്രതി അറസ്റ്റിൽ. ഇല്ലിക്കോട്ടെ കണ്ടം പിലാക്കൽ സനലാണ് (34) അറസ്റ്റിലായത്. മുൻ വിരോധത്താൽ വേങ്ങാട് ഇല്ലിക്കോട്ടെ പറപ്പള്ളത്ത് നിസാറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സുഹൃത്തിന്റെ ബൈക്കാണ് തിന്നർ ഒഴിച്ച് കത്തിച്ചത്. കത്തിച്ചത്.
ഈ മാസം രണ്ടിന് അർധരാത്രിയിലായിരുന്നു സംഭവം. കൊളത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഫോറൻസിക് വിദഗ്ധരുൾപ്പെടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിൽ മങ്കട എസ്.ഐ അശ്വിത്ത് കരൺമയിൽ, മേലാറ്റൂർ എസ്.ഐ എ.സി. മനോജ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. സി.പി.ഒമാരായ ബിജു, നജ്മുദ്ദീൻ, രാജേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

