പെരിന്തൽമണ്ണ എം.ഇ.എസ് അക്കാദമി സംഘടിപ്പിച്ച തൂഫാൻ വാരിയേഴ്സ് ക്യാമ്പയിനിൽ പങ്കടുത്ത് രണ്ടായിരത്തോളം പേർ
text_fieldsപെരിന്തൽമണ്ണ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ എം.ഇ.എസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസ് ഓപറേഷൻ തൂഫാന്‍റെ ഭാഗമായി സംഘടിപ്പിച്ച 'തൂഫാൻ വാരിയേഴ്സ്' ക്യാമ്പയിനിൽ രണ്ടായിരത്തോളം വിദ്യാർഥികളും ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്തു. എം.ഇ.എസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. പി. എ. ഫസൽ ഗഫൂർ അധ്യക്ഷനായ ചടങ്ങിൽ 'തൂഫാൻ വാരിയേഴ്സ്' ബാഡ്ജ് പ്രകാശനം ചെയ്തു. തുടർന്ന് ഡ്രോൺ ഉപയോഗിച്ച് 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ലോഗോ അനാച്ഛാദനം ചെയ്തു. 'തൂഫാൻ വാരിയേഴ്സ്' ബാഡ്ജ് ധരിച്ച രണ്ടായിരത്തോളം പേരാണ് ലഹരിവിരുദ്ധ സന്ദേശത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
എം.ഇ.എസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ ഡീൻ ഡോ. ഗിരീഷ് രാജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 'തൂഫാൻ വാരിയേഴ്സ്' പദ്ധതിയുടെ പ്രാധാന്യവും എം.ഇ.എസ് അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൽ അത് എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്നതിനെക്കുറിച്ചും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹമീദ് ഫസൽ സംസാരിച്ചു. തുടർന്ന് ബലൂണുകൾ പറത്തി പദ്ധതിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഡ്രോൺ ഉപയോഗിച്ച് കേരള സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' ലോഗോ ആകാശത്ത് പ്രദർശിപ്പിച്ചതും പരിപാടിയിൽ ശ്രദ്ധേയമായി. തുടർന്ന് ലഹരിയുടെ ദൂഷ്യഫലങ്ങളും 'തൂഫാൻ വാരിയേഴ്സ്' പദ്ധതിയുടെ പ്രാധാന്യവും ആവിഷ്കരിച്ച ബോധവത്കരണ സ്കിറ്റ് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

