മണൽവേട്ട: 20ഓളം തോണികൾ പിടിച്ചെടുത്ത് നശിപ്പിച്ചു
text_fieldsഭാരതപ്പുഴയോരത്ത് മണൽവേട്ടക്കെത്തിയ പൊലീസ് സംഘം
തൃപ്രങ്ങോട്: ഭാരതപ്പുഴയുടെ തീരങ്ങളിൽ പൊലീസ് സംഘം നടത്തിയ മണൽവേട്ടയിൽ അനധികൃത മണലെടുപ്പിനുപയോഗിച്ച ചെറുതും വലുതുമായ 20ഓളം തോണികൾ പിടിച്ചെടുത്ത് നശിപ്പിച്ചു. നൂറിലേറെ ചാക്ക് മണൽ പുഴയിലേക്കു തന്നെ തട്ടി.
പൊലീസ് സംഘത്തെ കണ്ട് മണലെടുപ്പുകാർ പുഴയിലൂടെ നീന്തി രക്ഷപ്പെട്ടു. ചമ്രവട്ടം, ചെറിയ പറപ്പൂർ, തിരുനാവായ ബന്തർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് തോണികൾ
പിടിച്ചെടുത്തത്. തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നി, സി.ഐ ജിജോ പോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്.ഐ ഷിജിൽ, സിവിൽ പൊലീസ് ഓഫിസർമാരായ ദിൽജിത്ത്, ധനിഷ്, അരുൺ, രാജേഷ്, ജിനേഷ് എന്നിവരും ആർ.ആർ.എഫ് അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.

