Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAreekodechevron_rightഅ​ഞ്ചു വ​ർ​ഷ​ത്തെ...

അ​ഞ്ചു വ​ർ​ഷ​ത്തെ പ​രി​ശ്ര​മ​ത്തി​നൊടുവിൽ യ​ഹ്​​യയുടെ വി​മാ​നം റെഡി

text_fields
bookmark_border
അ​ഞ്ചു വ​ർ​ഷ​ത്തെ പ​രി​ശ്ര​മ​ത്തി​നൊടുവിൽ യ​ഹ്​​യയുടെ വി​മാ​നം റെഡി
cancel

അ​രീ​ക്കോ​ട്: ര​ണ്ടു​പേ​ർ​ക്ക് പ​റ​ക്കാ​ൻ പ​റ്റു​ന്ന ചെ​റു​വി​മാ​നം നി​ർ​മി​ച്ച്​ താ​ര​മാ​യി​രി​ക്കു​ക​യാ​ണ് അ​രീ​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ്. മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​െൻറ ഡ്രൈ​വ​റും മെ​ക്കാ​നി​ക്കു​മാ​യ അ​രീ​ക്കോ​ട് ചെ​മ്പ​റ​മ്പ്​ സ്വ​ദേ​ശി കു​ഴി​യേ​ങ്ങ​ൽ വീ​ട്ടി​ൽ യ​ഹ്​​യ എ​ന്ന 35കാ​ര​നാ​ണ്​ ചെ​റു​വി​മാ​ന​ത്തി​ന് പി​ന്നി​ൽ. 2016ലാ​ണ് വി​മാ​ന​ത്തി​െൻറ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

അ​ഞ്ച് വ​ർ​ഷ​ത്തെ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വി​മാ​നം ഇ​പ്പോ​ൾ പ​രീ​ക്ഷ​ണ ഓ​ട്ടം തു​ട​രു​ക​യാ​ണ്. 350 കി​ലോ​യു​ള്ള വി​മാ​ന​ത്തി​െൻറ പ്ര​ധാ​ന ഭാ​ഗ​ത്തി​ന് നാ​ല് മീ​റ്റ​ർ നീ​ള​വും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മൂ​ന്ന്​ ചി​റ​കു​ക​ൾ​ക്ക് മൂ​ന്നു മീ​റ്റ​ർ വീ​തി​യു​മാ​ണു​ള്ള​ത്. ബ​ജാ​ജ് പ​ൾ​സ​ർ ബൈ​ക്കി​െൻറ എ​ൻ​ജി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം. പെ​ട്രോ​ളാ​ണ് ഇ​ന്ധ​നം. മ​ഹാ​ഗ​ണി​ത്ത​ടി ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​ധാ​ന ഭാ​ഗ​മാ​യ പ്രൊ​പ്പ​ല്ല​ർ നി​ർ​മി​ച്ച​തെ​ന്ന് യ​ഹ്​​യ പ​റ​യു​ന്നു. നി​ര​ന്ന പ്ര​ത​ല​ത്തി​ൽ​നി​ന്ന് 65 മു​ത​ൽ 90 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​നു​ള്ള എ​ൻ​ജി​ൻ ശേ​ഷി വി​മാ​ന​ത്തി​നു​ണ്ട്. ആ​ക്ടീ​വ ബൈ​ക്കി​െൻറ മൂ​ന്ന് ട​യ​റു​ക​ളാ​ണ് വി​മാ​ന​ത്തി​െൻറ ട​യ​റു​ക​ളാ​യി​ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​ര ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ്.

നി​ല​വി​ൽ നാ​ട്ടി​ല്‍ വി​മാ​നം പ​റ​ത്താ​ന്‍ പ​രി​മി​തി​ക​ളു​ണ്ട്. റ​ണ്‍വേ ഉ​ള്‍പ്പെ​ടെ ശ​രി​യാ​ക്കാ​നു​ണ്ട്. ചെ​മ്പ​റ​മ്പ്​ ഗ്രൗ​ണ്ടി​ലാ​ണ് വി​മാ​നം പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane
News Summary - Yahya's plane is ready after five years of hard work
Next Story