Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAreekodechevron_rightലിം​ഗ...

ലിം​ഗ വി​വേ​ച​ന​ത്തിനെതിരെ വനിതകളുടെ രാത്രി നടത്തം

text_fields
bookmark_border
Womens night walking campaign begins
cancel
camera_alt

ഓ​റ​ഞ്ച് ദ ​വേ​ൾ​ഡ് കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച രാ​ത്രി​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ റു​ഖി​യ ശം​സു നി​ർ​വ​ഹി​ക്കു​ന്നു

അ​രീ​ക്കോ​ട്: കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളും ലിം​ഗ​വി​വേ​ച​ന​വും അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി അ​രീ​ക്കോ​ട് അ​ങ്ങാ​ടി​യി​ൽ ബോ​ധ​വ​ത്​​ക​ര​ണ​വും രാ​ത്രി കാ​ൽ​ന​ട​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു. ഓ​റ​ഞ്ച് ദ ​വേ​ൾ​ഡ് കാ​മ്പ​യി​​നിെൻറ ഭാ​ഗ​മാ​യി അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഐ.​സി.​ഡി.​എ​സ്, വ​നി​ത-​ശി​ശു വി​ക​സ​ന വ​കു​പ്പ്​ എ​ന്നി​വ ചേ​ർ​ന്നാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ റു​ഖി​യ ഷം​സു നി​ർ​വ​ഹി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​രീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്തു​നി​ന്ന് കേ​ക്ക് മു​റി​ക്ക​ലും പ്ര​തി​ജ്ഞ​ക്കും ശേ​ഷ​മാ​ണ് അ​രീ​ക്കോ​ട് അ​ങ്ങാ​ടി​യി​ലൂ​ടെ വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൽ ന​ട​യാ​ത്ര ന​ട​ത്തി​യ​ത്.

അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ സു​നീ​റ സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സി.​ഡി.​പി.​ഒ കെ.​വി. സ​കീ​ന, റം​ല, ബാ​ത്തി​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഐ​ക്ക​ര​പ്പ​ടി: ലിം​ഗാ​ധി​ഷ്ഠി​ത വി​വേ​ച​ന​ങ്ങ​ള്‍ക്കും അ​ധി​ക്ഷേ​പ​ങ്ങ​ള്‍ക്കു​മെ​തി​രെ പൊ​തു​ബോ​ധം വ​ള​ര്‍ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി 'പൊ​തു ഇ​ടം എ​േ​ൻ​റ​തും' പേ​രി​ല്‍ വ​നി​ത-​ശി​ശു വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ല്‍ സ്ത്രീ​ക​ളു​ടെ രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. കൊ​ണ്ടോ​ട്ടി അ​ഡീ​ഷ​ന​ല്‍ ഐ.​സി.​ഡി.​എ​സ് പ്രോ​ജ​ക്ടി​നു​കീ​ഴി​ല്‍ ഐ​ക്ക​ര​പ്പ​ടി​യി​ല്‍നി​ന്ന്​ ജി​ല്ല അ​തി​ര്‍ത്തി​യാ​യ പ​തി​നൊ​ന്നാം മൈ​ലി​ലേ​ക്കാ​യി​രു​ന്നു രാ​ത്രി​ന​ട​ത്തം. യാ​ത്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​പി. ഷെ​ജി​നി ഉ​ണ്ണി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ചെ​റു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ സു​ജാ​ത ക​ള​ത്തി​ങ്ങ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ.​ടി. ഖൈ​റു​ന്നി​സ പോ​സ്​​റ്റ​ര്‍ പ്ര​കാ​ശ​നം നി​ര്‍വ​ഹി​ച്ചു. ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫി​സ​ര്‍ പി. ​പ്ര​സ​ന്ന, ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ര്‍വൈ​സ​ര്‍മാ​രാ​യ പി. ​ശ്രീ​ല, ഷാ​നി ജെ​സ്​​റ്റി, അ​ഭി​നി​ത, അ​ഭി​ജി​ത, ശ​ര​ത്മ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. മ​ധു​ര​വി​ത​ര​ണം, സ്ത്രീ​ധ​ന നി​രോ​ധ​ന-​ഗാ​ര്‍ഹി​ക പീ​ഡ​ന ബോ​ധ​വ​ത്ക​ര​ണം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

പൂ​ക്കോ​ട്ടൂ​ര്‍: ഐ.​സി.​ഡി.​എ​സ് പൂ​ക്കോ​ട്ടൂ​ര്‍ അ​ഡീ​ഷ​ന​ല്‍ ​േ​പ്രാ​ജ​ക്റ്റി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 'ഓ​റ​ഞ്ച് ദ ​വേ​ള്‍ഡ്' കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യി പൂ​ക്കോ​ട്ടൂ​രി​ല്‍ വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്ത​വും ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കു​ന്ന​തി​െൻറ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​പാ​ടി.'പൊ​തു ഇ​ടം എ​േ​ൻ​റ​തും' ത​ല​ക്കെ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ഉ​പാ​ധ്യ​ക്ഷ ഖ​മ​റു​ന്നീ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫി​സ​ര്‍ മേ​രി ജോ​ണ്‍, ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ര്‍വൈ​സ​ര്‍മാ​രാ​യ ക​ലാ​കു​മാ​രി, എ. ​പ​ത്മാ​വ​തി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. അം​ഗ​ൻ​വാ​ടി, കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

പൊ​ന്നാ​നി: വ​നി​ത ദി​നാ​ചാ​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ത്രി ന​ട​ത്തം പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി.ഡി​സം​ബ​ർ 10 മു​ത​ൽ വ​നി​ത ദി​ന​മാ​യ മാ​ർ​ച്ച്‌ എ​ട്ട് വ​രെ ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം രാ​ത്രി 11 മു​ത​ൽ 12 വ​രെ​യാ​ണ് ന​ട​ത്തം. പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പൊ​തു ഇ​ട​ങ്ങ​ളി​ലാ​ണ് വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പിെൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ​ദി​ന​ത്തി​ൽ ച​ന്ത​പ്പ​ടി മു​ത​ൽ ച​മ്ര​വ​ട്ടം ജ​ങ്ഷ​ൻ വ​രെ​യാ​ണ് വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച​ത്.

വ​നി​ത മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​ർ, അം​ഗ​ൻ​വാ​ടി-​ആ​ശാ-​കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, മ​റ്റ് സ്ത്രീ​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് രാ​ത്രി ന​ട​ത്ത​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. ച​ന്ത​പ്പ​ടി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച രാ​ത്രി ന​ട​ത്തം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു സി​ദ്ധാ​ർ​ഥ​ൻ, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ എം. ​ആ​ബി​ദ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ര​ജീ​ഷ് ഊ​പ്പാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ പു​തു​വീ​ട്ടി​ൽ ബീ​വി, എ​ൻ. ആ​യി​ഷ, പ്രി​യ​ങ്ക, കെ.​വി. ബാ​ബു, എ. ​അ​ബ്​​ദു​ൽ സ​ലാം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സി.​ഡി.​പി.​ഒ പ്ര​ഭ സ്വാ​ഗ​ത​വും അം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​രു​ടെ ലീ​ഡ​ർ പ്രേ​മ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WomensDaynight walking
News Summary - Women's night walking campaign begins
Next Story