Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAreekodechevron_right1.70 കിലോ ഹഷീഷ്...

1.70 കിലോ ഹഷീഷ് ഓയിലുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
hashish oil
cancel
camera_alt

പ്ര​തി​ക​ളാ​യ ജാ​ബി​ർ, മ​ജീ​ദ്, അ​ബ്ദു​ൽ അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ർ​ക്കൊ​പ്പം എ​ക്സൈ​സ് സം​ഘം

അ​രീ​ക്കോ​ട്: 1.70 കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി മൂ​ന്നു​പേ​ർ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ. കൊ​ണ്ടോ​ട്ടി പാ​ല​പ്പെ​ട്ടി സ്വ​ദേ​ശി പൂ​ലാ​ട്ട് വീ​ട്ടി​ൽ ജാ​ബി​ർ (34), കോ​ഡൂ​ർ ചൂ​ര​പ്പു​ലാ​ൻ വീ​ട്ടി​ൽ മ​ജീ​ദ് (40), കൊ​ണ്ടോ​ട്ടി പാ​ല​പ്പെ​ട്ടി മു​ക്കോ​ളി വീ​ട്ടി​ൽ അ​ബ്ദു​ൽ അ​ഷ്‌​റ​ഫ്‌ (40) എ​ന്നി​വ​രെ​യാ​ണ് മ​ഞ്ചേ​രി റെ​യ്ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ച്ച്. വി​നു അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര മേ​ഖ​ല സ്‌​ക്വാ​ഡും മ​ഞ്ചേ​രി എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘ​വും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൊ​ണ്ടോ​ട്ടി കേ​ന്ദ്രീ​ക​രി​ച്ച് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഹ​ഷീ​ഷ് ഓ​യി​ൽ മൊ​ത്ത​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് പ്ര​തി​ക​ളെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​ല​ക്ഷ​ൻ സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി ശ​ക്ത​മാ​യ പ​രി​ശോ​ധ​യാ​ണ് എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​വ​രു​ന്ന​ത്. കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ട​താ​യും അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും മ​ഞ്ചേ​രി എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ച്ച്. വി​നു പ​റ​ഞ്ഞു.

ഹ​ഷീ​ഷ് ഓ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കാ​റും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വി​പ​ണി​യി​ൽ 10 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​മരുന്നാ​ണ് പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​ഷി​ജു​മോ​ൻ, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ കെ. ​പ്ര​ദീ​പ്‌ കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ നി​തി​ൻ ചോ​മാ​രി, അ​ഖി​ൽ​ദാ​സ്, അ​രു​ൺ പാ​റോ​ൽ, മ​ഞ്ചേ​രി റേ​ഞ്ച് ഓ​ഫി​സി​ലെ അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എം. ശി​വ​പ്ര​കാ​ശ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി. ​സ​ച്ചി​ൻ​ദാ​സ്, ജി​ഷി​ൽ നാ​യ​ർ, ടി. ​ശ്രീ​ജി​ത്ത്‌, ഡ്രൈ​വ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hashish oilArrest
News Summary - With 1.70 kg hashish oil Three arrested
Next Story