സുല്ലമുസ്സലാം ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിന് വീണ്ടും പുരസ്കാരം
text_fieldsഅരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ്, ഇൻസൈറ്റിൽ മുഹ്സിൻ
ചോലയിൽ
അരീക്കോട്: അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിന് ജില്ലയിലെ മികച്ച എൻ.എസ്.എസ് യൂനിറ്റിനും പ്രോഗ്രാം ഓഫിസർക്കുള്ള അവാർഡിനും അർഹത നേടി.
സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ മുഹ്സിൻ ചോലയിലാണ് മികച്ച പ്രോഗ്രാം ഓഫിസറായി തിരഞ്ഞെടുത്തത്.
മൂന്ന് വർഷത്തെ മികച്ച പ്രവർത്തന മികവിനാണ് അവാർഡുകൾ ലഭിച്ചത്. ഇതിന് മുമ്പും ഇതേ അവാർഡിന് സ്കൂൾ അർഹരായിട്ടുണ്ട്. ഭക്ഷ്യമേള നടത്തി പണം സ്വരൂപിച്ചു സഹപാഠികൾക്കായി ഏഴു വീടുകൾ നിർമിച്ചതും വിദ്യാർഥികളിൽ കാർഷികാവബോധം വളർത്താൻ കൃഷി നടത്തിയതും ലഹരി വിപത്തിനെതിരെ മുൻ എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങിനെ അണിനിരത്തി അരീക്കോട് ടൗണിൽ മനുഷ്യച്ചങ്ങല തീർത്തതുമെല്ലാമാണ് സ്കൂളിനെ അവാർഡിനർഹമാക്കിയത്.

