കണ്ടെയ്ൻമെൻറ് സോണിൽ ഫുട്ബാൾ കളി; 'കണ്ടം വഴി' ഓടിച്ച് പൊലീസ്
text_fieldsകോവിഡ് നിയമങ്ങൾ ലംഘിച്ച് പുത്തലം മൈതാനത്ത് ഫുട്ബാൾ കളിക്കാൻ ഉപയോഗിച്ച ഗോൾ പോസ്റ്റുകൾ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നു
അരീക്കോട്: കണ്ടെയ്ൻമെൻറ് സോൺ തുടരുന്ന അരീക്കോട്ടും പരിസരങ്ങളിലും അരീക്കോട് പൊലീസിെൻറ നേതൃത്വത്തിൽ കർശന പരിശോധനയാണ് പുരോഗമിക്കുന്നത്. എന്നാൽ ഇതിനിടയിൽ അരീക്കോട് പുത്തലം മൈതാനത്ത് കോവിഡ് നിയമങ്ങൾ ലംഘിച്ച് ഫുട്ബാൾ കളിക്കാൻ എത്തിയ വിരുതന്മാരെ പൊലീസ് ജീപ്പുമായി എത്തി കണ്ടം വഴി ഓടിച്ചു.
വ്യാഴാഴ്ച വൈകീട്ടാണ് ഒരു കൂട്ടം യുവാക്കളും കുട്ടികളും പുത്തലം മൈതാനത്ത് ഫുട്ബാൾ കളിക്കുന്നത്ത് പൊലീസിെൻറ ശ്രദ്ധയിൽപ്പെട്ടത്.
ഉടനെ പൊലീസ് മൈതാനത്തേക്ക് എത്തി. പൊലീസിനെ കണ്ടതോടെ മൈതാനത്ത് ഉണ്ടായിരുന്ന കുട്ടികളും യുവാക്കളും ഓടി വീട്ടിലെത്തി. മൈതാനത്തിൽ കളിച്ചവരെ കണ്ടെത്താനായില്ല. കളിക്കാൻ ഉപയോഗിച്ച രണ്ട് ഗോൾ പോസ്റ്റുകൾ പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോയി. സംഭവം സാമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായി.

