ഓസ്മോസിസ് മീഡിയ ക്രിയേഷന് പുതിയ ഓഫിസ്
text_fieldsഓസ്മോസിസിന്റെ പുതിയ ഓഫിസ് ഫാത്തിമ അമ്പലവൻ ഉദ്ഘാടനം ചെയ്യുന്നു
അരീക്കോട്: ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് നൂതന ആശയങ്ങളുമായി മുന്നേറുന്ന ഓസ്മോസിസ് മീഡിയ ക്രിയേഷന്റെ പുതിയ ഓഫിസ് അരീക്കോട്ട് പ്രവർത്തനം ആരംഭിച്ചു. ഫാത്തിമ അമ്പലവൻ ഉദ്ഘാടനം നിർവഹിച്ചു. ഒന്നര വർഷമായി കേരളത്തിലെ പ്രമുഖ ബ്രാൻഡുകൾക്ക് ഡിജിറ്റൽ മാർക്കറ്റിങ് സേവനങ്ങൾ നൽകി ശ്രദ്ധേയ സാന്നിധ്യം ഉറപ്പിക്കുകയാണ് ഓസ്മോസിസ് മീഡിയ ക്രിയേഷൻസ്.
ഡിജിറ്റൽ മാർക്കറ്റിങ്, ബ്രാൻഡിങ്, വിഡിയോ പ്രൊഡക്ഷൻ, വെബ്സൈറ്റ് നിർമാണം തുടങ്ങി ഒരു സ്ഥാപനത്തിന് ആവശ്യമായ സമഗ്രമായ ഡിജിറ്റൽ പരിഹാരങ്ങളാണ് ഏജൻസി ഉപഭോക്താക്കൾക്ക് ഒരുക്കി നൽകുന്നത്.
അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട, സി. സുഹുദ് മാസ്റ്റർ, ഫൗണ്ടർ യാസീൻ ബിൻ യൂസുഫലി, വ്യാപാരി വ്യവസായി ഭാരവാഹികളായ ജോളി സജീർ, അൽമോയ റസാക്ക്, എം.പി. യൂസുഫ്, എം. ബബിത, മൂർഖൻ ഹകീം, എം സുൽഫിക്കർ, കെ. ഉമ്മർ, എം.പി. സകീന, സജീറ, എം.എ. ഗഫൂർ, അഫീഫ് തറവട്ടത്ത്, എം. ഹഫിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
