Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരീക്കോട് പഞ്ചായത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച

text_fields
bookmark_border
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം -മുസ്‍ലിം ലീഗ്
Drinking water
cancel

അരീക്കോട്: പഞ്ചായത്തിൽ ജല അതോറിറ്റിക്ക് കീഴിൽ വിതരണം ചെയ്യുന്ന ശുദ്ധജലം മുടങ്ങിയിട്ട് ഒരാഴ്ച. പൂക്കോട്ടുചോല, ചെമ്രക്കാട്ടൂർ, വെള്ളേരി പാലത്തിങ്ങൽ എന്നിവിടങ്ങളിലാണ് ശുദ്ധജലം ലഭിക്കാത്തത്. ജല അതോറിറ്റിയുടെ ഈ സമീപനത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്. ജല അതോറിറ്റി ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം.

സംഭവത്തിൽ മുസ്‍ലിം ലീഗ് അരീക്കോട് പഞ്ചായത്ത് കമ്മിറ്റി അധികൃതർക്ക് പരാതി നൽകി. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ വൈകിയാൽ സമരം സംഘടിപ്പിക്കുമെന്ന് അരീക്കോട് പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് സി.പി. അബ്ദുൽകരീം, ജനറൽ സെക്രട്ടറി ഉമ്മർ വെള്ളേരി എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - It has been a week since drinking water was cut off in Areekode panchayat
Next Story