Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAreekodechevron_rightഎടവണ്ണ-കൊയിലാണ്ടി...

എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത;രണ്ട് അപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
accidents
cancel
camera_alt

അപകടത്തിൽ തകർന്ന വാഹനങ്ങൾ

അ​രീ​ക്കോ​ട്: എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത​യി​ലെ അ​രീ​ക്കോ​ട് തേ​ക്കി​ൻ​ചു​വ​ട്ടി​ൽ പി​ക്ക​പ്പ് വാ​നും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.

മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് (45), സു​ലൈ​മാ​ൻ (50), മൈ​മൂ​ന (43) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. മു​ക്കം ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന മി​നി​പി​ക്ക​പ്പും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ പ​രി​ക്കേ​റ്റ​വ​രെ അ​രീ​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു​വാ​ഹ​ന​ങ്ങ​ളും മു​ക്കം ഭാ​ഗ​ത്തു​നി​ന്ന് വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ക​ന​ത്ത​മ​ഴ​യി​ൽ റോ​ഡി​ൽ​നി​ന്ന് തെ​ന്നി മാ​റി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഈ ​അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തി​ന് കു​റ​ച്ചു​ദൂ​രെ പ​ത്ത​നാ​പു​രം പാ​ല​ത്തി​ന് അ​ടു​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​സ്ഥാ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ശേ​ഷം വ​ലി​യ രീ​തി​യി​ലു​ള്ള അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsEdavanna-Koilandi State Highway
News Summary - Edavanna-Koilandi State Highway accidents
Next Story