Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAreekodechevron_rightഅരീക്കോട് പഞ്ചായത്ത്...

അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി. അബ്ദു ഹാജി രാജിവെച്ചു

text_fields
bookmark_border
ടി.കെ.ടി. അബ്ദു ഹാജി
cancel
camera_alt

ടി.കെ.ടി. അബ്ദു ഹാജി

അ​രീ​ക്കോ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​കെ.​ടി. അ​ബ്ദു​ഹാ​ജി രാ​ജി​​െവ​ച്ചു. മൂ​ന്നു​വ​ർ​ഷം മു​സ്‍ലിം ലീ​ഗ് അം​ഗം പ്ര​സി​ഡ​ന്റും ര​ണ്ടു​വ​ർ​ഷം കോ​ൺ​ഗ്ര​സ് അം​ഗം പ്ര​സി​ഡ​ന്റും എ​ന്ന യു.​ഡി.​എ​ഫി​ലെ ധാ​ര​ണ​പ്ര​കാ​ര​മാ​ണ് രാ​ജി. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​ജു​വി​ന് രാ​ജി​ക്ക​ത്ത് കൈ​മാ​റി.

ഡി​സം​ബ​റി​ൽ ഭ​ര​ണ​സ​മി​തി മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. പ്ര​സി​ഡ​ന്റിന്റെ രാജി നീണ്ടതോടെ പ​ഞ്ചാ​യ​ത്തി​ലെ ഏ​ക കോ​ൺ​ഗ്ര​സ് അം​ഗം നൗ​ഷി​ർ ക​ല്ല​ട സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​നം ക​ഴി​ഞ്ഞ ജ​നു​വ​രി 27ന് ​രാ​ജി വെ​ച്ചി​രു​ന്നു. നൗ​ഷി​റി​ന്റെ രാ​ജി ലീ​ഗ്-​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​.

18 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എ​ട്ട് സി.​പി.​എം അം​ഗ​ങ്ങ​ളും ഒ​രു കോ​ൺ​ഗ്ര​സ് അം​ഗ​വും ഒ​മ്പ​ത് മു​സ്‍ലിം ലീ​ഗ് അം​ഗ​ങ്ങ​ളു​മാ​ണ്. എ​ന്നാ​ൽ, ലീ​ഗ് അം​ഗ​ങ്ങ​ളാ​യ സൈ​ന​ബ പ​ട്ടീ​രി, ഷിം​ജി​ത മു​സ്ത​ഫ എ​ന്നി​വ​ർ വി​ദേ​ശ​ത്താ​ണ്. ഇ​വ​ർ നാ​ട്ടി​ൽ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഡി​സം​ബ​റി​ൽ മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​യി​ട്ടും രാ​ജി നീ​ണ്ടു​പോ​കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു ലീ​ഗ് നേ​തൃ​ത്വം അ​റി​യി​ച്ചി​രു​ന്ന​ത്.

അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ം മു​ത​ലെ​ടു​ത്ത് എ​ൽ.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്നു. എ​ന്നാ​ൽ, യു.​ഡി.​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​തി​യ ബ​ജ​റ്റും പാ​സാ​ക്കി​​യ​ ശേ​ഷം അ​ബ്ദു ഹാ​ജി സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്. പു​തി​യ പ്ര​സി​ഡ​ന്റാ​യി കോ​ൺ​ഗ്ര​സി​ലെ നൗ​ഷ​ിർ ക​ല്ല​ട ചു​മ​ത​ല​യേ​ൽ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignedAreekode PanchayatTKT Abdu Haji
News Summary - Areekode Panchayat President T.K.T. Abdu Haji resigned
Next Story