ജംഷീറിന് കൂട്ടായി ഇനി മുച്ചക്ര വാഹനം
text_fieldsചികിത്സ കമ്മിറ്റി അംഗങ്ങൾ മുച്ചക്ര വാഹനം ജംഷീറിന്
കൈമാറുന്നു
അരീക്കോട്: രണ്ടുവർഷം മുമ്പ് സൗദിയിലെ മക്കയിൽ വാഹനപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന യുവാവിന് മുച്ചക്ര വാഹനം കൈമാറി.
വെള്ളേരി വാഴയിൽ എം.കെ. ജംഷീറിനാണ് ചികിത്സ കമ്മിറ്റി മുച്ചക്ര വാഹനം വാങ്ങി നൽകിയത്. അപകടശേഷം മൂന്നുമാസം മക്കയിലെ ആശുപത്രിയിലും പിന്നീട് നാട്ടിലെത്തിയ ജംഷീർ വിവിധ ആശുപത്രികളിലും ചികിത്സയിലായിരുന്നു.
അപകടത്തിൽ കൈകാലുകൾക്കുണ്ടായ സ്വാധീനക്കുറവിനെ തുടർന്ന് വീട്ടിൽനിന്ന് പുറത്തുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് വാഹനം നൽകിയത്. ചികിത്സക്കായി സ്വരൂപിച്ച തുകയിൽ ഒരു ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
കമ്മിറ്റി ഭാരവാഹികളായ ഉമ്മർ വെള്ളേരി, ഹബീബ് വിലാശ്ശീരി, കെ.സി. മമ്മദ്, വി. കുഞ്ഞിപ്പ, എം.പി. സഫ്വാൻ, കെ.വി. ത്വയ്യിബ് എന്നിവരുടെ നേതൃത്വത്തിൽ വാഹനം വ്യാഴാഴ്ച ജംഷീറിെൻറ വീട്ടിലെത്തി കൈമാറി. വാഹനം ലഭിച്ചതിൽ വളരെയധികം സന്തോഷവും നന്ദിയും ഉണ്ടെന്ന് ജംഷീർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

