Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAreekodechevron_rightസ​ഹ​പാ​ഠി​ക്ക്...

സ​ഹ​പാ​ഠി​ക്ക് വീ​ടൊ​രു​ക്കാ​ൻ സ​ഞ്ച​യി​ക​യി​ലെ മു​ഴു​വ​ൻ തു​ക​യും ന​ൽ​കി ഒ​ന്നാം ക്ലാ​സു​കാ​രി

text_fields
bookmark_border
local news
cancel
camera_alt

സ​ഹ​പാ​ഠി​ക്ക് വീ​ടൊ​രു​ക്കാ​ൻ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മൗ​വ ത​മീ​ൻ ന​ൽ​കു​ന്ന തു​ക

അ​രീ​ക്കോ​ട് ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് കോ​യ ഏ​റ്റു​വാ​ങ്ങു​ന്നു

അ​രീ​ക്കോ​ട്: സ​ഹ​പാ​ഠി​ക്ക് വീ​ടൊ​രു​ക്കാ​ൻ സ​ഞ്ച​യി​ക​യി​ലെ മു​ഴു​വ​ൻ സ​മ്പാ​ദ്യ​വും ന​ൽ​കി കൊ​ച്ചു മി​ടു​ക്കി. ഉ​ഗ്ര​പു​രം എ​സ്.​എ​ൻ.​എം.​എ എ​ൽ.​പി സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മൗ​വ ത​മീ​നാ​ണ് മാ​തൃ​ക​യാ​യ​ത്. കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്നേ​ഹ ഭ​വ​നം ഒ​രു​ങ്ങു​ന്ന​ത്.

ഇ​തി​നാ​യി ഉ​പ​ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും തു​ക ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​തി​ലേ​ക്കാ​ണ് ഈ ​മി​ടു​ക്കി സ​മ്പാ​ദ്യം മു​ഴു​വ​ൻ ന​ൽ​കി​യ​ത്. തു​ക അ​രീ​ക്കോ​ട് ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് കോ​യ ഏ​റ്റു​വാ​ങ്ങി.

കു​ട്ടി​യെ അ​ഭി​ന​ന്ദി​ച്ച് സ്കൂ​ൾ അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. പാ​വ​ണ്ണ ന​സ​റു​ദ്ദീ​ൻ - സ​ഫ നാ​സ്റി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പി.​ടി.​എ പ്ര​സി​ഡ​ന്‍റ് ബോ​സ് ചൂ​ര​പ്ര, പ്ര​ധാ​നാ​ധ്യാ​പി​ക വി. ​സു​ഹ​റാ​ബി, സീ​നി​യ​ർ അ​സി​സ്റ്റ​ന്റ് കെ. ​സു​ലൈ​ഖ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:areekode
News Summary - 1st class girl who donated her savings for build a house for friend
Next Story