Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right'എംബാപ്പേ, ഞങ്ങള്...

'എംബാപ്പേ, ഞങ്ങള് അരീക്കോട്ടുകാരാണ്'; വൈറലായി വിഡിയോ

text_fields
bookmark_border
Areekode Natives
cancel
camera_alt

ഹം​ഗ​റി​യി​ലെ ഫെ​റെ​ൻ​സ് പു​സ്‌​കാ​സ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പോ​ർ​ച്ചു​ഗ​ൽ- ഫ്രാ​ൻ​സ് മ​ത്സ​രം കാ​ണാ​നെ​ത്തി​യ ന​സ്മ​ലും സു​ഹൃ​ത്തു​ക്ക​ളും

അ​രീ​ക്കോ​ട്: യൂ​റോ​ക​പ്പി​ൽ പോ​ർ​ച്ചു​ഗ​ൽ-​ ഫ്രാ​ൻ​സ്​ മ​ത്സ​ര​ത്തി​നി​ടെ ഗാ​ല​റി​യി​ൽ നി​ന്നെ​ടു​ത്ത അ​രീ​ക്കോ​ട്​ സ്വ​ദേ​ശി​യു​െ​ട വി​ഡി​യോ വൈ​റ​ൽ. അ​രീ​ക്കോ​ട് പു​ത്ത​ലം സ്വ​ദേ​ശി ന​സ്മ​ലി​നും 15 സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​ണ്​ മ​ത്സ​രം നേ​രി​ട്ട് കാ​ണാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. ''എം​ബാ​പ്പേ, ഇ​ങ്ങോ​ട്ട് നോ​ക്ക്, ഞ​ങ്ങ​ള് അ​രീ​ക്കോ​ട്ടു​കാ​രാ​ണ്'' എ​ന്ന് ഫ്രാ​ൻ​സി​െൻറ യു​വ​താ​ര​ത്തോ​ട്​ ഇ​വ​ർ ഉ​റ​ക്കെ​പ്പ​റ​യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത​്.

ക​ഴി​ഞ്ഞ​ദി​വ​സം ഹം​ഗ​റി​യി​ലെ ഫെ​റെ​ൻ​സ് പു​സ്‌​കാ​സ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ​യു​ള്ള വി​ഡി​യോ​യാ​ണി​ത്. വി​ളി​കേ​ട്ട് ഒ​രു നി​മി​ഷം എം​ബാ​പ്പെ തി​രി​ഞ്ഞു​നോ​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

അ​രീ​ക്കോ​ട് പു​ത്ത​ലം സ്വ​ദേ​ശി​യാ​യ അ​ബ്​​ദു​ൽ ഗ​ഫൂ​ർ- റു​ഖി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ന​സ്മ​ൽ ര​ണ്ട്​ വ​ർ​ഷ​മാ​യി മാ​ൾ​ട്ട​യി​ലാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ്​ മ​ത്സ​രം കാ​ണാ​ൻ സ​മീ​പ രാ​ജ്യ​മാ​യ ഹം​ഗ​റി​യി​ലെ​ത്തി​യ​ത്.Show Full Article
TAGS:Euro Copa Areekode Natives Video Viral 
News Summary - Areekode Natives in Euro Cup stadium, Video Viral
Next Story