Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ​ട്ട​ർ​ക്ക​ട​വി​ൽ...

പ​ട്ട​ർ​ക്ക​ട​വി​ൽ സ്ഥ​ല പ​രി​മി​തി; ന​ഗ​ര​സ​ഭ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി നെ​ച്ചി​ക്കു​റ്റി​യി​ലേ​ക്ക് മാ​റ്റി​യേ​ക്കും

text_fields
bookmark_border
Pattarkadav,
cancel

മ​ല​പ്പു​റം: ന​ഗ​ര​സ​ഭ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ പു​തു​താ​യി നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ടം കാ​വു​ങ്ങ​ൽ നെ​ച്ചി​ക്കു​റ്റി​യി​ലേ​ക്ക് മാ​റ്റി​യേ​ക്കും. പ​ട്ട​ർ​ക്ക​ട​വി​ൽ സൗ​ക​ര്യ കു​റ​വ് വി​ല​യി​രു​ത്തി പു​തി​യ സ്ഥ​ലം വേ​ണ​മെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ച​തോ​ടെ​യാ​ണ് നെ​ച്ചി​ക്കു​റ്റി​യി​ലേ​ക്ക് മാ​റ്റു​ന്ന​ത്. പ​ട്ട​ർ​ക്ക​ട​വി​ലാ​ണ് ന​ഗ​ര​സ​ഭ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​ൻ വി​കാ​സ് കാ​രി​ക്ര​മം (പി.​എം.​ജെ.​വി.​കെ) പ​ദ്ധ​തി​യി​ൽ ഏ​ഴ് കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ട്ട​ർ​ക്ക​ട​വി​ലെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച് പ​ക​രം പു​തി​യ​ത് നി​ർ​മി​ക്കാ​നാ​യി​രു​ന്നു ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്ഥ​ലം പ​ട്ട​ർ​ക്ക​ട​വി​ൽ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ണ്ടു​പ​റ​മ്പ്-​കാ​വു​ങ്ങ​ൽ ബൈ​പ്പാ​സി​ലെ നെ​ച്ചി​ക്കു​റ്റി​യി​ലെ ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​ൻ ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ക്കും. വി​ഷ​യം കൗ​ൺ​സി​ൽ യോ​ഗം ച​ർ​ച്ച ചെ​യ്യും. ഇ​ക്കാ​ര്യം രേ​ഖാ​മൂ​ലം സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​യും ന​ഗ​ര​സ​ഭ അ​റി​യി​ച്ചേ​ക്കും. പ​ട്ട​ർ​ക്ക​ട​വി​ൽ 19 സെ​ന്റി​ൽ 20 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തി​യ കെ​ട്ടി​ട​ത്തി​ന് ഒ​രു ഏ​ക്ക​റി​ല​ധി​കം സ്ഥ​ലം വേ​ണ്ടി വ​രും. നെ​ച്ചി​ക്കു​റ്റി​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഷെ​ൽ​ട്ട​ർ ഹോ​മും ഷീ​സ്റ്റേ കേ​ന്ദ്ര​വും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ ഇ​നി​യും സ്ഥ​ലം ല​ഭ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യും ഇ​ടം​പി​ടി​ച്ചേ​ക്കും.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഇ​രു​നി​ല കെ​ട്ടി​ട​മാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. പാ​ർ​ക്കി​ങ്ങി​ന് പ്ര​ത്യേ​ക സൗ​ക​ര്യ​വും പ​ദ്ധ​തി​യി​ലു​ണ്ട്. ആ​ദ്യ​ത്തെ നി​ല​യി​ൽ റി​സ​പ്ഷ​നും ഒ.​പി​യും ഫാ​ർ​മ​സി​യും ര​ണ്ടാ​മ​ത്തെ നി​ല​യി​ൽ കി​ട​ത്തി ചി​കി​ത്സ​യും ആ​യു​ഷ് യോ​ഗ ക്ലി​നി​ക്കു​മു​ണ്ടാ​കും. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് സൊ​സൈ​റ്റി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PattarkadavMunicipal Ayurveda Hospital
News Summary - Area limit in Pattarkadav; Municipal Ayurveda Hospital May shift to Nechikutty
Next Story