'അരാജകവാദിയുടെ അപകടമരണം'; കാലിക്കറ്റ് സർവകലാശാലയിൽ നാടകം അരങ്ങേറി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ മലയാള-കേരള പഠന വിഭാഗത്തിന്റെയും ക്യാമ്പസ് തിയേറ്റർ നാടകക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ നാടകാവതരണവും രാമചന്ദ്രൻ മൊകേരി അനുസ്മരണവും സംഘടിപ്പിച്ചു. പ്രശസ്ത ഇറ്റാലിയൻ നാടകകൃത്ത് ദാരിയോ ഫോയുടെ 'അരാജകവാദിയുടെ അപകടമരണം' എന്ന നാടകം പ്രഫ. എൽ. തോമസ് കുട്ടിയുടെ സംവിധാനത്തിൽ അരങ്ങേറി.
പ്രഫ. എൽ. തോമസ് കുട്ടി, ദാമോദർ പ്രസാദ്, ഡോ. ശിവപ്രസാദ് പി, ഡോ. നിധിന്യ പി, ഗിരീഷ് മണ്ണൂർ, അതുലൻ, പ്രവീൺ കെ.ടി, ശ്രീലക്ഷ്മി മങ്ങാട്ട്, അഭിരാം കൃഷ്ണ എന്നിവർ അഭിനേതാക്കളായി. പ്രഫ. ഗോപിനാഥ് കോഴിക്കോട് ദീപനിയന്ത്രണവും അനൂപ് ഉണ്ണികൃഷ്ണൻ സംഗീതവും നിർവഹിച്ചു. രാമചന്ദ്രൻ മൊകേരി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത നാടകമാണിത്.
രാമചന്ദ്രൻ മൊകേരി അനുസ്മരണം വൈസ് ചാൻസിലർ പ്രഫ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നടൻ ജോയ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. മലയാള-കേരളപഠന വിഭാഗം അധ്യക്ഷൻ പ്രഫ. ആർ.വി.എം. ദിവാകരൻ അധ്യക്ഷനായി. കവി പി.എൻ. ഗോപീകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. ഗോപിനാഥ്, രവി പുത്തലത്ത്, ഷാജി വലിയാട്ടിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.