Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅ​റ​ബി​ക് ഭാ​ഷ...

അ​റ​ബി​ക് ഭാ​ഷ ദി​നാ​ച​ര​ണ​ത്തി​ന് ആ​വേ​ശ​മാ​യി 'അ​റ​ബി'​യെ​ത്തി

text_fields
bookmark_border
അ​റ​ബി​ക് ഭാ​ഷ ദി​നാ​ച​ര​ണ​ം
cancel
camera_alt

അ​റ​ബി​ക് ഭാ​ഷ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട്ട​ത്താ​ണി കെ. ​പു​രം ജി.​എ​ൽ.​പി സ്കൂ​ളി​ൽ അ​റ​ബി വേ​ഷ​മ​ണി​ഞ്ഞ് അ​ധ്യാ​പ​ക​നെ​ത്തി​യ​പ്പോ​ൾ

താ​നാ​ളൂ​ർ: വ​ട്ട​ത്താ​ണി കെ.​പു​രം ജി.​എ​ൽ.​പി സ്കൂ​ളി​ൽ അ​റ​ബി​ക് ഭാ​ഷ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കെ നീ​ള​ൻ ക​ന്തൂ​റ​യ​ണി​ഞ്ഞ് സ്കൂ​ളി​ലേ​ക്ക് ക​ട​ന്നു​വ​ന്ന അ​റ​ബി​യെ ക​ണ്ട് കു​ട്ടി​ക​ൾ അ​മ്പ​ര​ന്നു. ഏ​റെ സ​മ​യം ക​ഴി​ഞ്ഞാ​ണ് മു​ഖ്യാ​തി​ഥി​യാ​യി അ​റ​ബി വേ​ഷ​ത്തി​ലെ​ത്തി​യ​ത് ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പ​ക​നാ​യ വി​ഷ്ണു മാ​ഷാ​യി​രു​ന്നു​വെ​ന്ന് കു​ട്ടി​ക​ൾ തി​രി​ച്ച​റി​യു​ന്ന​ത്.

ഡി​സം​ബ​ർ 18 ലോ​ക അ​റ​ബി​ക് ഭാ​ഷ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് വ​ട്ട​ത്താ​ണി കെ.​പു​രം ജി.​എ​ൽ.​പി സ്കൂ​ൾ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. അ​റ​ബി മെ​മ്മ​റി ടെ​സ്റ്റ്, അ​റ​ബി കൈ​യെ​ഴു​ത്ത്, അ​റ​ബി ക്വി​സ് മ​ത്സ​രം, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, അ​റ​ബി അ​സം​ബ്ലി തു​ട​ങ്ങി​യ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച​ത്. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് അ​ജി​ത നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ അ​ബ്ദു​ൽ സ​ലാം പ​ണി​ക്ക​രാ​ട്ടി​ൽ, സ​ക്കീ​ന, വി​ഷ്ണു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arabic language day
News Summary - Arabic Language Day celebrated
Next Story