അഭിരുചി പരീക്ഷ ഹൈസ്കൂളുകളിലേക്കും വ്യാപിപ്പിക്കും -മന്ത്രി എൻ. ഷംസുദ്ദീൻ
text_fieldsമഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സിവിൽ സർവിസ് പരിശീലന പദ്ധതി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി: നൂറുദിന കർമപദ്ധതിയുടെ ഭാഗമായി ഹയർ സെക്കൻഡറി സ്കൂളുകളിൽ ആരംഭിച്ച അഭിരുചി പരീക്ഷ ഹൈസ്കൂൾ തലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സിവിൽ സർവിസ് പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി സങ്കൽപ് വേദിക് ഐ.എ.എസ് അക്കാദമി, ഇ.ടി.സി.ഇ.എസ് കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ അഡ്വ. യു.എ. ലത്തീഫ്, മുൻ ഡി.ജി.പി അഡ്വ. സി. ശ്രീധരൻ നായർ, നഗരസഭാധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൽ മജീദ്, ഉപാധ്യക്ഷ അഡ്വ. ബീന ജോസഫ്, വികസന സമിതി അധ്യക്ഷൻ വല്ലാഞ്ചിറ സക്കീർ, നഗരസഭാംഗങ്ങളായ വി.പി. രാധാകൃഷ്ണൻ, കെ.സി. ഉണ്ണികൃഷ്ണൻ, എ.വി. പ്രജിത്, ശ്രീകാന്ത്, അഡ്വ. പി.എം. സഫറുള്ള, സൈമൺ തരകൻ (വേദിക് ഐ.എ.എസ് അക്കാദമി, ഡൽഹി), അഡ്വ. പി.ഇ. രാജഗോപാൽ (ചെയർമാൻ, ഇ.ടി.ഇ.എസ്), മഞ്ചേരി എ.ഇ.ഒ കെ.എം. ആമിനബീഗം, എസ്.എം.സി ചെയർപേഴ്സൻ സിജു എസ്. കുമാർ, ഐഷ പി. ജമാൽ, പ്രധാനാധ്യാപിക വി. സിന്ധു, പ്രിൻസിപ്പൽ പി.ആർ. കൃഷ്ണരാജ്, പി.ടി.എ പ്രസിഡന്റ് കെ. ജവഹർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

