Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനിൽകുമാറിന്...

അനിൽകുമാറിന് ആശ്വാസമേകി തുവ്വൂർ

text_fields
bookmark_border
ap anilkumar
cancel

ക​രു​വാ​ര​കു​ണ്ട്: വ​ണ്ടൂ​രി​ൽ അ​ഞ്ചാം അ​ങ്ക​ത്തി​നി​റ​ങ്ങി​യ എ.​പി. അ​നി​ൽ​കു​മാ​റി​ന് ഇ​ത്ത​വ​ണ ഭൂ​രി​പ​ക്ഷ​ത്തി​ൽ 8000ത്തി​ലേ​റെ വോ​ട്ടു​ക​ളു​ടെ ഇ​ടി​വ്. മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു.​ഡി.​എ​ഫി​ന് വോ​ട്ട് ചോ​ർ​ച്ച​യു​ണ്ടാ​യി. ഇ​തി​നി​ട​യി​ലും ആ​ശ്വാ​സം ന​ൽ​കി​യ​ത് തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ത്ര​മാ​ണ്.

എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷം ന​ൽ​കാ​റു​ള്ള ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് ഇ​ത്ത​വ​ണ ഏ​റ്റ​വും കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​മാ​ണ് ന​ൽ​കി​യ​ത്. 2011ൽ 5000​ത്തി​ന് മു​ക​ളി​ലും 2016ൽ 4000​ത്തി​ന് മു​ക​ളി​ലു​മാ​യി​രു​ന്നു ഇ​വി​ട​ത്തെ മേ​ൽ​ക്കൈ. എ​ന്നാ​ൽ, ഇ​ത്ത​വ​ണ അ​ത് 1125 ആ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക്​ ക​രു​വാ​ര​കു​ണ്ട് ന​ൽ​കി​യ​താ​വ​ട്ടെ 12,036 വോ​ട്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം, യു.​ഡി.​എ​ഫ് ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ക​യും ഇ​ട​തി​നെ സം​പൂ​ജ്യ​മാ​ക്കി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണം പി​ടി​ക്കു​ക​യും ചെ​യ്ത തു​വ്വൂ​ർ ഇ​ത്ത​വ​ണ അ​നി​ൽ​കു​മാ​റി​നെ നെ​ഞ്ചോ​ട് ചേ​ർ​ത്തു​വെ​ച്ചു. 3828 വോ​ട്ടാ​ണ് ഇ​വി​ട​ത്തെ ഭൂ​രി​പ​ക്ഷം. എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ലും ഇ​താ​ണ്. 3000ത്തോ​ളം ഭൂ​രി​പ​ക്ഷം ന​ൽ​കി​യ കാ​ളി​കാ​വാ​ണ് ര​ണ്ടാ​മ​ത്. ഇ​ട​ത്​ കേ​ന്ദ്ര​മാ​യ തി​രു​വാ​ലി​യി​ൽ മാ​ത്ര​മാ​ണ് അ​നി​ൽ​കു​മാ​ർ പി​ന്നാ​ക്കം പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AP Anilkumarassembly election 2021
News Summary - AP Anilkumar In Wandoor
Next Story