Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

80 ലക്ഷം കവർന്ന കേസിൽ ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
80 ലക്ഷം കവർന്ന കേസിൽ ഒരാൾകൂടി പിടിയിൽ
cancel
Listen to this Article

മലപ്പുറം: കോഡൂരിൽ 80 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. ആലപ്പുഴ സ്വദേശി നിഷാദ് എന്ന ഉണ്ണിക്കുട്ടനെയാണ് (30) മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ വർഷം നവംബർ 26നായിരുന്നു കേസിനാസ്പദ സംഭവം. നാല് വാഹനത്തിലായി പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തിയ പ്രതികൾ രേഖകളില്ലാതെ പണവുമായി എത്തിയ വാഹനം തടയുകയും പിന്നീട് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തുകയായിരുന്നെന്നാണ് കേസ്.

സംഭവത്തിൽ വിവിധ സമയങ്ങളിലായി 14 പേരെ പ്രത്യേകാന്വേഷണ സംഘം പിടികൂടിയിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് കേസിൽ പിടിയിലായ പ്രതികൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Another arrested in Rs 80 lakh robbery case
Next Story