വെട്ടം ഗ്രാമപഞ്ചായത്തിലെ അംഗൻവാടി കിണർ അപകടാവസ്ഥയിൽ
text_fieldsപച്ചാട്ടിരി അശോക് സ്മാരക അംഗൻവാടി കിണർ
ഇരുഭാഗവും ഇടിഞ്ഞ് അപകടാവസ്ഥയിലായ നിലയിൽ
തിരൂർ: വെട്ടം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് പച്ചാട്ടിരിയിലെ അംഗൻവാടി കിണർ അപകടാവസ്ഥയിൽ. നൂറുകണക്കിന് പിഞ്ചു കുട്ടികൾ പഠിക്കുന്ന പച്ചാട്ടിരി അശോക് സ്മാരക അംഗൻവാടിയുടെ കിണറാണ് ഇരുഭാഗവും ഇടിഞ്ഞ് അപകടാവസ്ഥയിലുള്ളത്. മഴക്കാലമായതിനാൽ അപകടാവസ്ഥ കൂടുതലാണ്. ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാണ് കിണർ.
അപകടാവസ്ഥയിലുള്ള കിണർ എത്രയും പെട്ടെന്ന് പുനർനിർമിക്കണമെന്ന് വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പിഞ്ചുകുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് പഞ്ചായത്ത് അധികാരികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. യോഗത്തിൽ പാർട്ടി പച്ചാട്ടിരി യൂനിറ്റ് പ്രസിഡന്റ് സർഫ്രാസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് യാസർ, അബ്ദുൽ മജീദ് പച്ചാട്ടിരി, സൈദാലിക്കുട്ടി കോട്ടെക്കാട്, രതീഷ്, ധന്യ, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

