Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അങ്ങാടിപ്പുറം-വൈലോങ്ങര ബൈപ്പാസ്; നിലം നികത്താൻ കൃഷിവകുപ്പ് അനുമതി

text_fields
bookmark_border
നികത്തേണ്ടത് 304 സെന്റ് ഭൂമി
അങ്ങാടിപ്പുറം-വൈലോങ്ങര ബൈപ്പാസ്; നിലം നികത്താൻ കൃഷിവകുപ്പ് അനുമതി
cancel

പെരിന്തൽമണ്ണ: പത്തുവർഷം മുമ്പ് ഭരണാനുമതിയായ അങ്ങാടിപ്പുറത്തെ വൈലോങ്ങര - ഓരാടംപാലം ബൈപ്പാസിന് ഏറ്റെടുക്കുന്ന അങ്ങാടിപ്പുറം വില്ലേജിലെ 304 സെന്റ് കൃഷിഭൂമി നികത്താൻ അനുമതി. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ഭൂമി പൊതു ആവശ്യത്തിന് പരിവര്‍ത്തനം ചെയ്യുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അനാവശ്യമായി അനുമതി ലഭ്യമാക്കുന്നത് നീട്ടി കൊണ്ട് പോകുകയായിരുന്നു. മണ്ണ് പരിശോധന നേരത്തെ പൂര്‍ത്തിയായിരുന്നു. നിലം നികത്തുന്നതിനുള്ള ഉത്തരവ് ജില്ല കലക്ടറാണ് പുറത്തിറക്കേണ്ടത്. കൃഷി വകുപ്പിന്റെ തടസ്സവാദം ഒഴിവായതിനാൽ ഉത്തരവ് ഉടനെയിറങ്ങും.

രേഖയിൽ വയലായി കിടക്കുന്ന ഭാഗം മണ്ണിട്ട് നികത്താതെ മേൽപ്പാലമാക്കി റോഡ് നിർമിക്കണമെന്ന് കൃഷി ഉദ്യോഗസ്ഥർ പരിശോധന റിപ്പോർട്ടിൽ മുമ്പ് നിർദേശിച്ചത് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ആകെ ഒരു കിലോമീറ്ററിൽ താഴെയുള്ള ബൈപ്പാസിന് കുറച്ചു ഭാഗം മേൽപ്പാലമാക്കി പാത പൂർത്തിയാക്കണമെന്നത് പ്രായോഗികമല്ലെന്ന് ബൈപ്പാസിന് കാത്തിരിക്കുന്നവരും മഞ്ഞളാംകുഴി അലി എം.എൽ.എയും ചൂണ്ടിക്കാട്ടിയിരുന്നു.

എം.എൽ.എ കൃഷിമന്ത്രി തലത്തിൽ ഇടപെട്ടാണ് അനുമതി ലഭ്യമാക്കിയത്. 2023 ജൂൺ 17ന് ബൈപ്പാസ് റോഡിന് മഞ്ഞളാംകുഴി അലി എം.എൽ.എ കല്ലിട്ടതാണ്. മൂന്നു വർഷമായിട്ടും പുരോഗതികളൊന്നുമുണ്ടായിരുന്നില്ല. 2016ൽ ഭരണാനുമതിയായ പദ്ധതി പത്തുവർഷം പൂർത്തിയാവുമ്പോഴും ടെൻഡർ നടപടികളിലേക്ക് കടന്നില്ലെന്നത് ജനങ്ങളിൽ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.

2016ല്‍ 12.62 കോടി രൂപ കിഫ്ബിയില്‍നിന്ന് അനുവദിച്ച് ഉത്തരവായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനെ (ആർ.ബി.ഡി.സി.കെ.) കൺസൽട്ടൻസിയായി നിശ്ചയിച്ചതാണ്. റിവൈസ്ഡ് പ്രൊപ്പോസല്‍ പ്രകാരം 16.09 കോടിയാക്കി ഉയർത്തി. ബൈപ്പാസ് വരുന്നതോടെ മലപ്പുറം, മഞ്ചേരി ഭാഗത്ത് നിന്ന് ദേശീയപാത വഴി വരുന്ന വാഹനങ്ങൾക്ക് അങ്ങാടിപ്പുറം തളി ജങ്ഷനിൽ എത്താതെ, കോട്ടക്കൽ, വളാഞ്ചേരി, പുലാമന്തോൾ ഭാഗത്തേക്ക് തിരിഞ്ഞ് പോകാൻ കഴിയും. ഇവിടങ്ങളിൽ നിന്ന് മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേക്ക് പോവേണ്ട വാഹനങ്ങളും അങ്ങാടിപ്പുറം ടൗണിലെത്തേണ്ടി വരില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Angadipuram-Vailongara Bypass: Land Filling Approved
Next Story