Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിണർ വെള്ളത്തിന് പാൽനിറം; ആശങ്ക

text_fields
bookmark_border
കൂടുതൽ പരിശോധനകൾ വേണമെന്ന് ആരോഗ്യ വകുപ്പ്
കിണർ വെള്ളത്തിന് പാൽനിറം; ആശങ്ക
cancel
Listen to this Article

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം വൈലോങ്ങര ചെരക്കാപറമ്പിൽ കിണർ വെള്ളത്തിന് പാൽ നിറം. വൈലോങ്ങര ചെരക്കാപറമ്പിൽ പാതാരി അബ്ദുൽ അസീസിന്റെ വീട്ടുമുറ്റത്തെ കിണറിലാണ് വെള്ളത്തിന് നിറ വ്യത്യാസം. കൗതുകവും ആശങ്കയുമുളവാക്കുന്നതാണ് കാഴ്ച.

അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് അൻഫാലാണ് രാവിലെ വെള്ളത്തിന്റെ നിറംമാറ്റം ശ്രദ്ധിക്കുന്നത്. വിവരം അറിഞ്ഞ വാർഡ് അംഗം മുബീന തസ്നി സംഭവ സ്ഥലം സന്ദർശിക്കുകയും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. കൃത്യമായ വിവരം ലഭിക്കണമെങ്കിൽ കൂടുതൽ പരിശോധനകൾ വേണമെന്നാണ് പരിശോധനക്കെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ വീട്ടുകാരെ അറിയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Well water changes color;concern
Next Story