Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightAngadippuramchevron_rightഅങ്ങാടിപ്പുറം മേൽപ്പാല...

അങ്ങാടിപ്പുറം മേൽപ്പാല കൈവരിയിലിടിച്ച്​ ലോറി മറിഞ്ഞു

text_fields
bookmark_border
lorry overturned
cancel
camera_alt

അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പ്പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് കൈ​വ​രി​യിലിടിച്ച്​ മ​റി​ഞ്ഞ ച​ര​ക്ക് ലോ​റി

അ​ങ്ങാ​ടി​പ്പു​റം: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ല്‍ അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പ്പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ കൈ​വ​രി​യി​ൽ ഇ​ടി​ച്ച് ച​ര​ക്ക് ലോ​റി മ​റി​ഞ്ഞു. ഡ്രൈ​വ​ര്‍ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്ത്നി​ന്നു ത​ണ്ണി​മ​ത്ത​നു​മാ​യി കോ​ഴി​ക്കോ​​ട്ടേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് താ​ഴ​ത്തെ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​ണ്​ അ​പ​ക​ടം. നാ​ലു വ​രി​യാ​യി ക​ട​ന്ന് പോ​കു​ന്ന പാ​ത പെ​ട്ടെ​ന്ന് ചു​രു​ങ്ങു​ന്ന​തോ​ടെ​യാ​ണ് ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​ട​ക്കി​ട​ക്ക്​ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. നി​ര​ന്ന റോ​ഡി​ലൂ​ടെ വേ​ഗ​ത​യി​ൽ എ​ത്തു​ന്ന ഡ്രൈ​വ​ർ​മാ​ർ പെ​ട്ടെ​ന്ന് മേ​ൽ​പ്പാ​ലം കാ​ണു​ന്ന​തി​നി​ടെ വെ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് മി​ക്ക അ​പ​ക​ട​ങ്ങ​ളും ന​ട​ക്കു​ന്ന​ത്.

പ​ര​ന്നു കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. രാ​ത്രി സ​മ​യ​ത്ത് പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന വെ​ളി​ച്ച​ക്കു​റ​വും പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നി​ട​ത്ത് സൂ​ച​ന ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു. സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് ത​ക​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accidentAngadipuramlorry overturned
News Summary - lorry overturned by hitting angadipuram bridge side
Next Story