Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അങ്ങാടിപ്പുറം മേൽപാലത്തിൽ ചരക്ക് ലോറി മറിഞ്ഞു

text_fields
bookmark_border
അങ്ങാടിപ്പുറം മേൽപാലത്തിൽ ചരക്ക് ലോറി മറിഞ്ഞു
cancel
camera_alt

അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ത്ത് മ​റി​ഞ്ഞ ച​ര​ക്ക് ലോ​റി

അങ്ങാടിപ്പുറം: ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലം തുടങ്ങുന്നേടത്ത് വീണ്ടും ചരക്ക് ലോറി മറിഞ്ഞു. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് മലപ്പുറം ഭാഗത്തേക്ക് പോവുന്ന ലോറിയാണ് മറിഞ്ഞത്. ഡ്രൈവർക്ക് പുറമെ ഒരു ജീവനക്കാരൻ കൂടി ഉണ്ടായിരുന്നു.

രണ്ടുവരിയായി വരുന്ന റോഡ് മേൽപാലത്തിലേക്ക് വീതി കുറഞ്ഞ് ഒറ്റവരിയായി കയറുന്നതിനാൽ കൈവരികൂടി തകർത്ത് മുന്നോട്ട് പോയി മറിയുകയായിരുന്നു. സോപ്പുമായി തൃശൂർ ഭാഗത്ത് നിന്ന് വരുന്ന ലോറിയാണ് ബുധനാഴ്ച പുലർച്ചെ അപകടത്തിൽപെട്ടത്.

ജീവനക്കാരന് കൈക്ക് ചെറിയ പരിക്കേറ്റു. പതിവായി അപകടം നടക്കുന്ന ഇവിടെ മോട്ടോർവാഹന വകുപ്പോ മരാമത്ത് വിഭാഗമോ സൂചന ബോർഡുകൾ വെച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cargo lorry overturned on Angadipuram flyover
Next Story