കോൾമേഖലയിൽ കാഴ്ചക്ക് ഭംഗിയേകി പൂത്തുലഞ്ഞ് ആമ്പൽ പാടം
text_fieldsഉപ്പുങ്ങൽ കടവിലെ ആമ്പൽ പൊയ്ക
ചങ്ങരംകുളം: പച്ച വിരിച്ച കോൾപാടങ്ങൾക്ക് നടുവിൽ വിരിഞ്ഞു നിൽക്കുന്ന ചുവപ്പും വെള്ളയും നിറഞ്ഞ ആമ്പൽ പാടം യാത്രക്കാർക്ക് നൽകുന്നത് ആനന്ദകാഴ്ച. ആമയം ഉപ്പുങ്ങൽ കടവിൽ കയർ ഭൂവസ്ത്രം ധരിച്ച നൂറടി തോടിന്റെ ഓരത്താണ് ഈ മനോഹരകാഴ്ചയുള്ളത്. രാവിലെ എത്തിയാൽ വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പാടം ദൃശ്യവിരുന്നൊരുക്കുന്നു.
കോൾപാടത്തിന് നടുവിൽ മലപ്പുറം-തുശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ഉപ്പുങ്ങൽ കടവിൽ നൂറടി തോടിന്റെ ഓരത്തിലൂടെ നടന്നും വാഹനത്തിൽ യാത്ര ചെയ്തും വിശാലമായ ഈ കാഴ്ച ആസ്വദിക്കാം. പ്രഭാതത്തിലെ നനുത്ത മഞ്ഞിൽ ആമ്പൽ പൊയ്കയെ ചേർത്തുപിടിച്ച് ഇവിടെ സെൽഫിയെടുക്കാനെത്തുന്നവർ ഏറെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.