Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലൈഫ് പദ്ധതി അട്ടിമറി...

ലൈഫ് പദ്ധതി അട്ടിമറി ആരോപണം; ചോക്കാട് പഞ്ചായത്ത് ഓഫിസിൽ വിജിലൻസ് പരിശോധന

text_fields
bookmark_border
ലൈഫ് പദ്ധതി അട്ടിമറി ആരോപണം; ചോക്കാട് പഞ്ചായത്ത് ഓഫിസിൽ വിജിലൻസ് പരിശോധന
cancel
camera_alt

ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു

കാ​ളി​കാ​വ്: ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി അ​ട്ടി​മ​റി​ച്ചെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ജ്യോ​തീ​ന്ദ്ര​കു​മാ​റി​ന്റെ​യും ഇ​ന്റേ​ണ​ൽ വി​ജി​ല​ൻ​സ് ഓ​ഫി​സ​ർ പി.​കെ ഖാ​ലി​ദി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ലൈ​ഫ് പ​ദ്ധ​തി ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ഇ​ഷ്ട​ക്കാ​രെ തി​രു​കി​ക്ക​യ​റ്റി​യ​താ​യും അ​ന​ർ​ഹ​ർ ലി​സ്റ്റി​ൽ മു​ക​ളി​ലെ​ത്തി​യ​താ​യു​മു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

അ​ർ​ഹ​രാ​യ​വ​ർ ലി​സ്റ്റി​ൽ നി​ന്ന് പു​റ​ത്താ​വു​ക​യോ താ​ഴേ​ത്ത​ട്ടി​ലേ​ക്ക് ത​ള്ള​പ്പെ​ടു​ക​യോ ചെ​യ്ത​താ​യും പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. മു​പ്പ​ത് പേ​രാ​ണ് ലി​സ്റ്റി​ൽ ക​യ​റി​ക്കൂ​ടി​യ​ത്. ഇ​താ​ണ് പ​രാ​തി​ക്കും വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​ക്കും കാ​ര​ണ​മാ​യ​ത്.

പ​രാ​തി​യു​യ​ർ​ന്ന പ​തി​നാ​റാം വാ​ർ​ഡി​ലെ ലി​സ്റ്റി​ൽ നി​ന്ന് ത​ഴ​യ​പ്പെ​ട്ട​വ​രെ ക​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ വ​സ്തു​ത പ​രി​ശോ​ധി​ച്ചു. വി​ജി​ല​ൻ​സ് ആ​ൻ​റ് ആ​ൻ​റി ക​റ​പ്ഷ​ൻ വി​ഭാ​ഗം എ​സ്.​സി.​പി.​ഒ​മാ​രാ​യ സ​ന്തോ​ഷ്, വി​ജ​യ​കു​മാ​ർ, സി.​പി.​ഒ ശ്യാ​മ എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് വി​ജി​ല​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ജ്യോ​തീ​ന്ദ്ര​കു​മാ​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ര​ണ്ട് ത​വ​ണ ന​ൽ​കി​യ അ​പ്പീ​ലു​ക​ളി​ൽ ത​ള്ള​പ്പെ​ട്ട​വ​ർ ഗ്രാ​മ​സ​ഭ തീ​രു​മാ​ന​പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​യും രേ​ഖ​ക​ളും ലൈ​ഫ് പ​ദ്ധ​തി​യു​ടെ സൈ​റ്റി​ൽ അ​പ് ലോ​ഡ് ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ്‌ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത് .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilance inspectionPanchayat OfficeLife Plan
News Summary - Alleged Sabotage of Life Plan; Vigilance inspection at Chokkad Panchayat Office
Next Story