Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

ഗ്രീ​ഷ്മ​ക്കാ​യൊ​രു​ക്കു​ന്ന അ​ക്ഷ​ര വീ​ടി​െൻറ കോ​ൺ​ക്രീ​റ്റ് പ്ര​വ​ൃത്തിക്ക് തു​ട​ക്കം

text_fields
bookmark_border
aksharaveedu
cancel

പു​ലാ​മ​ന്തോ​ൾ: പ​രാ​ധീ​ന​ത​ക​ളോ​ട് പൊ​രു​തി നേ​ട്ട​ങ്ങ​ളു​ടെ നെ​റു​ക​യി​ൽ നി​ൽ​ക്കു​ന്ന പു​ലാ​മ​ന്തോ​ളി​ലെ കാ​യി​ക പ്ര​തി​ഭ ഗ്രീ​ഷ്മ​ക്കു​ള്ള സ്നേ​ഹാ​ദ​ര​മാ​യ അ​ക്ഷ​ര വീ​ടി​െൻറ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. 'മാ​ധ്യ​മ'​വും, താ​ര സം​ഘ​ട​ന 'അ​മ്മ'​യും യൂ​നി​മ​ണി, എ​ൻ.​എം.​സി എ​ന്നി​വ​ർ ചേ​ർ​ന്നു ന​ൽ​കു​ന്ന അ​ക്ഷ​ര വീ​ടി​െൻറ കോ​ൺ​ക്രീ​റ്റ് പ്ര​വ​ർ​ത്ത​നോദ്​​ഘാ​ട​നം പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​സൗ​മ്യ നി​ർ​വ​ഹി​ച്ചു.

ദേ​ശീ​യ​ത​ല​ത്തി​ൽ വു​ഷു​വി​ൽ വി​വി​ധ​യി​ന​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ ഗ്രീ​ഷ്മ കേ​ര​ള​ത്തി​നു വേ​ണ്ടി മൂ​ന്ന്​ വെ​ള്ളി​യും ആ​റ് വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. മാ​ർ​ച്ച് 10 മു​ത​ൽ 15 വ​രെ ഹ​രി​യാ​ന​യി​ലെ ഫ​ത്തേ​ബാ​ദ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ജൂ​നി​യ​ർ വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നു വേ​ണ്ടി ദാ​വു​ഷു ഇ​ന​ത്തി​ൽ വെ​ള്ളി​യും ഗു​ൻ​ഷു ഇ​ന​ത്തി​ൽ ബ്രൗ​ൺ​സും നേ​ടി.

ച​ട​ങ്ങി​ൽ മാ​ധ്യ​മം ചീ​ഫ് റീ​ജ​ന​ൽ മാ​നേ​ജ​ർ വി.​സി. മു​ഹ​മ്മ​ദ് സ​ലീം, മ​ല​പ്പു​റം ഡെ​സ്​​ക്​ ഇ​ൻ ചാ​ർ​ജ്​ ബി.​എ​സ്. നി​സാ​മു​ദ്ദീ​ൻ, യൂ​നി​റ്റ് അ​ഡ്മി​ൻ മു​ഹ​മ്മ​ദ് ഹി​ഷാം, ഏ​രി​യ ര​ക്ഷാ​ധി​കാ​രി കെ.​പി. അ​ബൂ​ബ​ക്ക​ർ, അ​ക്ഷ​ര വീ​ട് ലോ​ക്ക​ൽ ക​ൺ​വീ​ന​ർ ഷ​ബീ​ർ പാ​ലൂ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം എ​ൻ.​പി. റാ​ബി​യ, എം.​കെ. ജാ​ഫ​ർ, കെ. ​ഇ​ബ്റാ​ഹിം, ഗ്രീ​ഷ്മ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ എ​ൻ.​പി. ഗോ​പി, ശ്രീ​ജ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aksharaveedu
News Summary - Aksharaveedu Work starts
Next Story