Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി​നി​മാ​പ്പേ​രി​ൽ...

സി​നി​മാ​പ്പേ​രി​ൽ ലാ​ലേ​ട്ട​െ​ന വ​ര​ച്ച്​ ഇ​ര​ട്ട റെ​ക്കോ​ഡി​ട്ട് അ​ജ്മ​ൽ

text_fields
bookmark_border
സി​നി​മാ​പ്പേ​രി​ൽ ലാ​ലേ​ട്ട​െ​ന വ​ര​ച്ച്​ ഇ​ര​ട്ട റെ​ക്കോ​ഡി​ട്ട് അ​ജ്മ​ൽ
cancel
camera_alt

അ​ജ്മ​ൽ സ​ൽ​മാ​​ൻ, മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ച സി​നി​മ​ക​ളു​ടെ പേ​രു​ക​ൾ കൊണ്ട്​ വ​ര​ച്ച ചി​ത്രം

തി​രൂ​ർ: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ച സി​നി​മ​ക​ളു​ടെ പേ​രു​ക​ൾ ചേ​ർ​ത്ത് ​െവ​ച്ച് താ​ര​ത്തി​െൻറ ചി​ത്രം വ​ര​ച്ച്‌ ഇ​ര​ട്ട റെ​ക്കോ​ഡി​ട്ട് യു​വാ​വ്‌. തി​രൂ​ർ ച​മ്ര​വ​ട്ടം സ്വ​ദേ​ശി​യാ​യ അ​ജ്മ​ൽ സ​ൽ​മാ​​നെ​യാ​ണ് ഇ​ന്ത്യ ബു​ക്ക്‌ ഓ​ഫ്‌ റെ​ക്കോ​ഡും ഏ​ഷ്യ ബു​ക്ക്‌ ഓ​ഫ്‌ റെ​ക്കോ​ഡും തേ​ടി​യെ​ത്തി​യ​ത്‌.

തെ​ക്കേ​വ​ള​പ്പി​ൽ അ​യ്യൂ​ബി​െൻറ​യും സ​ലീ​ന​യു​ടെ​യും മൂ​ന്ന് മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ്​ മൂ​ന്ന് വ​ർ​ഷ​മാ​യി ദു​ബൈ​യി​ലെ റീ​ജ​ൻ​സി ഗ്രൂ​പ്പി​ൽ ജോ​ലി ചെ​യ്ത്‌ വ​രു​ന്ന 25 കാ​ര​നാ​യ അ​ജ്മ​ൽ. ഗ്രാ​ൻ​റ്​ മാ​സ്​​റ്റ​ർ ബ​ഹു​മ​തി​യോ​ട്‌ കൂ​ടി​യാ​ണ് അ​ജ്മ​ൽ ഏ​ഷ്യ ബു​ക്ക്‌ ഓ​ഫ്‌ റെ​ക്കോ​ഡി​ൽ ഇ​ടം നേ​ടി​യ​ത്‌.

ര​ണ്ട്‌ വ​ർ​ഷം മു​മ്പ്​ വ​ര​ച്ച ചി​ത്ര​മാ​ണ് മാ​ർ​ച്ചി​ൽ അ​ജ്മ​ൽ റെ​ക്കോ​ഡി​നാ​യി‌ അ​യ​ച്ച​ത്. മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ൾ മു​ത​ൽ ലൂ​സി​ഫ​ർ വ​രെ മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ച എ​ല്ലാ സി​നി​മ​ക​ളു​ടെ​യും പേ​രു​ക​ൾ ചേ​ർ​ത്ത് ത​യാ​റാ​ക്കി​യ 27.5 സെ.​മി വീ​തി​യും 33 സെ.​മി നീ​ള​വു​മു​ള്ള ചി​ത്രം അ​ര​മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് അ​ജ്മ​ൽ ചെ​യ്ത് തീ​ർ​ത്ത​ത്‌.

'ലാ​ർ​ജ്‌ ടൈ​പ്പോ​ഗ്ര​ഫി​ക്‌ പോ​ർ​െ​​ട്ര​യ്​​റ്റ്​ ഓ​ഫ്‌ മോ​ഹ​ൻ​ലാ​ൽ'​എ​ന്ന ത​ല​ക്കെ​ട്ടോ​ടു കൂ​ടെ​യാ​യി​രി​ക്കും ര​ണ്ട്‌ റെ​ക്കോ​ഡു​മു​ണ്ടാ​വു​ക. മോ​ഹ​ൻ​ലാ​ലി​നെ കാ​ണ​ണ​മെ​ന്നു​ള്ള ആ​ഗ്ര​ഹം ഇ​തോ​ടു​കൂ​ടി സ​ഫ​ല​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ജ്മ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalcinema
Next Story