Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലക്ഷ്യം വിദ്യാഭ്യാസ,...

ലക്ഷ്യം വിദ്യാഭ്യാസ, കാർഷിക രംഗങ്ങളിൽ മുന്നേറ്റം –മലപ്പുറം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​

text_fields
bookmark_border
ലക്ഷ്യം വിദ്യാഭ്യാസ, കാർഷിക രംഗങ്ങളിൽ മുന്നേറ്റം –മലപ്പുറം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​
cancel
camera_alt

മ​ല​പ്പു​റം പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന ‘ മീ​റ്റ് ദ ​ഡ്രീം​സ്’ പ​രി​പാ​ടി​യി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ൻ​റ്​ എം.​കെ. റ​ഫീ​ഖ

സം​സാ​രി​ക്കു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം

എ​ന്നി​വ​ർ സ​മീ​പം

മ​ല​പ്പു​റം: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ വി​ജ​യ​ഭേ​രി പ​ദ്ധ​തി​യു​ടെ അ​ഞ്ചാം​ഘ​ട്ടം ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ക്കു കൂ​ടി മു​ന്‍ഗ​ണ​ന ന​ല്‍കി വി​പു​ല​മാ​യ രീ​തി​യി​ല്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം.​കെ. റ​ഫീ​ഖ​യും വൈ​സ് പ്ര​സി​ഡ​ൻ​റ് ഇ​സ്​​മാ​യി​ല്‍ മൂ​ത്തേ​ട​വും പ​റ​ഞ്ഞു.

ജി​ല്ല പ​ഞ്ചാ​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ കാ​ര്‍ഷി​ക രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്നും മ​ല​പ്പു​റം പ്ര​സ്‌​ക്ല​ബ് സം​ഘ​ടി​പ്പി​ച്ച 'മീ​റ്റ് ദ ​ഡ്രീം​സ്' പ​രി​പാ​ടി​യി​ൽ ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ ജി​ല്ല​യാ​ണ് മ​ല​പ്പു​റം. എ​ന്നാ​ല്‍ തൊ​ഴി​ല്‍ ല​ഭ്യ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ പി​ന്നാ​ക്കാ​വ​സ്ഥ​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യം മ​റി​ക​ട​ക്കാ​ന്‍ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കും. മ​ത്സ​ര പ​രീ​ക്ഷ​ക​ളും തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​ന​വും ന​ട​ത്തും.

കാ​ര്‍ഷി​ക വി​ദ​ഗ്ധ​രെ​യും ക​ര്‍ഷ​ക​രെ​യും ഉ​ള്‍പ്പെ​ടു​ത്തി സെ​മി​നാ​റു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. കാ​ര്‍ഷി​ക രം​ഗ​ത്ത് 'മ​ല​പ്പു​റം മോ​ഡ​ല്‍' സ്ഥാ​പി​ക്ക​ലാ​ണ് ല​ക്ഷ്യം. ഐ.​ടി രം​ഗ​ത്ത് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രും. എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും സ​മ്പൂ​ര്‍ണ ശു​ചി​ത്വം ഉ​റ​പ്പു വ​രു​ത്തും. ഗ്രാ​മീ​ണ റോ​ഡു​ക​ളെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ര്‍ത്തും.

വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങ്

ആ​രോ​ഗ്യ രം​ഗ​ത്ത് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​യ ജി​ല്ല​യാ​ണ് മ​ല​പ്പു​റം. ഇ​ത് പ​രി​ഹ​രി​ക്കാ​ന്‍ മൂ​ന്ന് ജി​ല്ല ആ​ശു​പ​ത്രി​ക​ളു​ടെ​യും പ്ര​വ​ര്‍ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കും. അ​ർ​ബു​ദ​മു​ൾ​പ്പെ​ടെ രോ​ഗ​നി​ര്‍ണ​യം ജി​ല്ല​യു​ടെ ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് വ​ലി​യ വെ​ല്ലു​വി​ളി സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. ഇ​തു മ​റി​ക​ട​ക്കാ​ന്‍ രോ​ഗ നി​ര്‍ണ​യ​ത്തി​ന് പ്ര​ദേ​ശി​ക ത​ല​ത്തി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കും. സി.​എ​ച്ച്.​സി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഡ​യ​ഗ്​​നോ​സി​സ് സെൻറ​റു​ക​ള്‍ തു​ട​ങ്ങു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കും.

അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് വൃ​ക്ക​രോ​ഗി​ക​ള്‍ക്ക് ആ​ശ്വാ​സം പ​ക​ര്‍ന്നി​രു​ന്ന കി​ഡ്‌​നി വെ​ല്‍ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ര്‍ത്ത​നം സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ അ​നാ​സ്ഥ മൂ​ലം ചു​വ​പ്പു​നാ​ട​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്. മ​ല​പ്പു​റ​ത്തി​െൻറ കാ​രു​ണ്യ മ​ന​സ്സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി​യി​രു​ന്ന പ​ദ്ധ​തി വീ​ണ്ടും പ്ര​വ​ര്‍ത്ത​ന ക്ഷ​മ​മാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കും.

പ​ദ്ധ​തി നി​ല​ച്ച​തോ​ടെ തു​ട​ര്‍ ചി​കി​ത്സ ല​ഭി​ക്കാ​തെ പ​ത്തോ​ളം പേ​രാ​ണ് മ​രി​ച്ച​ത്. പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍ത്ത​നം തു​ട​രാ​നും കൂ​ടു​ത​ല്‍ വി​പു​ല​മാ​യ രീ​തി​യി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍ക്കാ​റി​നെ സ​മീ​പി​ക്കും.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ജി​ല്ല​യെ സ്വ​യം​പ​ര്യാ​പ്ത​മാ​ക്കും

ലോ​ക്ഡൗ​ൺ പോ​ലെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ മ​റി​ക​ട​ക്കാ​ന്‍ മ​ല​പ്പു​റ​ത്തെ സ്വ​യം​പ​ര്യാ​പ്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ​യോ ജി​ല്ല​ക​ളെ​യോ ആ​ശ്ര​യി​ക്കാ​തെ ത​ന്നെ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും മ​റ്റും ജി​ല്ല​യി​ല്‍ ത​ന്നെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കും.

കു​ടും​ബ​ശ്രീ ഉ​ല്‍പ​ന്ന​ങ്ങ​ളും ആ​ദി​വാ​സി ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ള്‍ വ​ഴി ല​ഭ്യ​മാ​കു​ന്ന മൂ​ല്യ​വ​ർ​ധി​ത ഉ​ല്‍പ​ന്ന​ങ്ങ​ളും യ​ഥാ​ർ​ഥ ഉ​ല്‍പാ​ദ​ക​ര്‍ക്ക് ഗു​ണം ല​ഭി​ക്കു​ന്ന വി​ധം വി​പ​ണ​യി​ലെ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​നാ​യി വ്യാ​പാ​രി​ക​ളു​മാ​യി ച​ര്‍ച്ച ന​ട​ത്തും.

സം​സ്ഥാ​ന​ത്തെ ആ​ദി​വാ​സി ഗോ​ത്ര വ​ര്‍ഗ​ക്കാ​രു​ടെ എ​ണ്ണ​മെ​ടു​ത്താ​ല്‍ മ​ല​പ്പു​റം നാ​ലാം സ്ഥാ​ന​ത്താ​ണ്. ഇ​വ​രു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ട് വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും.

ജി​ല്ല വി​ഭ​ജ​നം സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​നി​ക്കേ​ണ്ട​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്തി​െൻറ നി​ല​പാ​ട് കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും റ​ഫീ​ഖ​യും ഇ​സ്മാ​യി​ലും കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ മു​ജീ​ബ് കാ​ടേ​രി, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ൻ​റ് ഷം​സു​ദ്ധീ​ന്‍ മു​ബാ​റ​ക്, സെ​ക്ര​ട്ട​റി കെ.​പി.​എം റി​യാ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ടി അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meet the pressDistrict Panchayat PresidentMalappuram News
News Summary - Aiming for progress in education and agriculture - Malappuram District Panchayat President
Next Story