ആവേശമായി അയിലക്കാട് കെ.വി.എം കാളപൂട്ട്
text_fieldsഅയിലക്കാട് കെ.വി.എം. കാളപൂട്ട് കണ്ടത്തിൽ നടന്ന
കാളപൂട്ട് മൽസരം
എടപ്പാൾ: അയിലക്കാട് കെ.വി.എം. കാളപൂട്ട് കണ്ടത്തിൽ നടന്ന കാളപൂട്ട് മൽസരം കാണികൾക്ക് ആവേശമായി. എടപ്പാൾ അയിലക്കാട് ചാരിറ്റബിൾ ട്രസ്റ്റിനു വേണ്ടി ആൾ കേരള കാളപൂട്ട് വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആണ് മൽസരം സംഘടിപ്പിച്ചത്.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, കൊല്ലം തുടങ്ങി വിവിധ ജില്ലകളിൽ നിന്നുള്ള അമ്പതോളം ജോഡിയോളം കാന്നുകൾ മൽസരത്തിൽ പങ്കെടുത്തു. കരുണിയൻ ഫായിസ് ഒതുക്കുങ്ങൽ ഒന്നാം സ്ഥാനവും കെ.വി.സക്കീർ അയിലക്കാട് രണ്ടാം സ്ഥാനവും നേടി. പി.കെ.ഷറഫാത്ത് മോൻ കൊടുവാബിപ്പുറം മണ്ണാർക്കാട് മൂന്നാം സ്ഥാനവും കെ.വി.ബാവ ഹാജി അയിലക്കാട് നാലാം സ്ഥാനവും കെ.പി.എം.ബ്രദേഴ്സ് കപ്പൂർ അഞ്ചാം സ്ഥാനം കരസ്ഥമാക്കി.
മികച്ച പൂട്ടുകാരനായി മാനുപ്പ മങ്കേരിയെ തെരഞ്ഞെടുത്തു. കെ.ടി.ജലീൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഓൾ കേരള കാളപൂട്ട് വാട്സ്ആപ്പ് ഗ്രൂപ്പ് പ്രസിഡൻറ് കെ.പി.എം ഫൈസൂ കപ്പൂർ അധ്യക്ഷത വഹിച്ചു. കെ.വി.സക്കീർ അയിലക്കാട് സ്വാഗതം പറഞ്ഞു.

