കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി: ജില്ലയിൽ 49 കോടിയുടെ വായ്പകള്‍ക്ക് അനുമതി
text_fieldsമലപ്പുറം: കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും കൂടുതല്‍ നിക്ഷേപം ലഭ്യമാക്കാനുമുള്ള അടിസ്ഥാന സൗകര്യ വികസന നിധി ധനസഹായ പദ്ധതിയിലേക്ക് ജില്ലയില്‍നിന്ന് ഇതുവരെ ലഭിച്ചത് 36 അപേക്ഷകള്‍. പദ്ധതിപ്രകാരം 49 കോടി രൂപയുടെ വായ്പകള്‍ക്കാണ് ജില്ലയില്‍ അംഗീകാരമായത്. ഇതിനകം നാല് സംരംഭങ്ങളാണ് പദ്ധതി പ്രകാരം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
36 അപേക്ഷകളില്‍ അഞ്ചെണ്ണം പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ് പരിശോധന പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ ഏഴ് അപേക്ഷകള്‍ തള്ളിയിട്ടുണ്ട്. ഇവര്‍ക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണെന്ന് അടിസ്ഥാന സൗകര്യ വികസന നിധി സോണല്‍ മാനേജര്‍ കെ.ആര്‍. അനിന്‍റോ ഗോപാല്‍ പറഞ്ഞു.2033 വരെയാണ് കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി പദ്ധതിയുടെ കാലാവധി.
ഇതുവഴി കാര്‍ഷിക മേഖലയിലെ നിക്ഷേപത്തിനും വിളകള്‍ സംരക്ഷിക്കുന്നതിനുമായി രണ്ടുകോടി രൂപവരെ വായ്പ ലഭിക്കും.ഏഴുവര്‍ഷമാണ് തിരിച്ചടവ് കാലാവധി. ഇതില്‍ രണ്ട് വര്‍ഷം മൊറട്ടോറിയം ലഭിക്കും. പദ്ധതിയുടെ ഭാഗമായവരില്‍നിന്ന് ഒമ്പത് ശതമാനം പലിശ മാത്രമേ ബാങ്കുകള്‍ ഈടാക്കുകയുള്ളൂ. ഇതില്‍ മൂന്നു ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിക്കുകയും ചെയ്യും.
ഇതുകൂടാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ആനുകൂല്യങ്ങളും ഈ പദ്ധതിവഴി ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, എന്‍.ബി.എഫ്.സികള്‍, എന്‍.സി.ഡി.സികള്‍, കേരള ബാങ്ക് എന്നിവയില്‍ നിന്നാണ് വായ്പകള്‍ ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

