38 വർഷത്തെ അധ്യാപനം; ജെസ്സി ടീച്ചർ പടിയിറങ്ങി
text_fieldsകോഡൂർ പാട്ടുപാറകുളമ്പ എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപിക ജെസ്സിക്കുള്ള സ്നേഹോപഹാരം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മച്ചിങ്ങൽ മുഹമ്മദ് നൽകുന്നു
മലപ്പുറം: കോഡൂർ പാട്ടുപാറകുളമ്പ എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപിക ജെസ്സി 38 വർഷത്തെ അധ്യാപനത്തിനുശേഷം പടിയിറങ്ങി. 18ാം വയസ്സിൽ 1988ലാണ് ഈ സ്കൂളിൽ ടീച്ചറായി അധ്യാപനം തുടങ്ങിയത്. റിട്ട. അധ്യാപകൻ ബിജു മാത്യുവാണ് ഭർത്താവ്. ടീച്ചർക്ക് രക്ഷിതാക്കളും പൂർവവിദ്യാർഥികളും മാനേജ്മെൻറും ചേർന്ന് വിപുലമായ യാത്രയയപ്പ് നൽകി. പരിപാടിയോടനുബന്ധിച്ച് പ്രശസ്ത ഗായിക യുംന അജിന്റെ ഗാനമേളയും അരങ്ങേറി. പി. ഉബൈദുല്ല എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി, ജില്ല പഞ്ചായത്ത് അംഗം കെ.വി. മുഹമ്മദലി, വൈസ് പ്രസിഡന്റ് ജുമൈല വരിക്കോടൻ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മച്ചിങ്ങൽ മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ കെ.വി. മുഹമ്മദ് മുസ്തഫ, അബ്ദുറസ്സാഖ് വില്ലൻ, കെ.എം.എസ്.യു കോർപറേറ്റ് എജുക്കേഷൻ ഗ്രൂപ് മാനേജർ കടക്കാടൻ മാനു, ചെയർമാൻ സാബു മാസ്റ്റർ, സുബൈർ പാട്ടുപാറ, ശറഫുദ്ദീൻ പാട്ടുപാറ, പി.ടി.എ പ്രസിഡന്റ് നുഹ്മാൻ ശിബിൽ, റഹീന കുരുണിയൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

